മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


  പരിസര ശുചിത്വംപാലിക്കേണം,
  നാടും വീടും സംരക്ഷിക്കേണം,
  ശുചിത്വമില്ലായ്മയിൽ രോഗം വരും,
  ഈച്ച ,കൊതുകു, ഇവ മുട്ടയിട്ടു നമുക്ക് രോഗം പരത്തീടും,
  ചപ്പുചവറുകൾ കൂട്ടിയിടാതെ,
  പൊതു സ്ഥലങ്ങളിൽ തുപ്പാതെ,
  പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിക്കാതെ,
  കഴുകിയുണക്കി ഹരിത സേനക്ക് നൽകേണം,
  പരിസരത്തുള്ള ചിരട്ടയിലോ,
  വലിച്ചെറിയുന്ന കുപ്പിയിലോ,
  വെള്ളം നിറഞ്ഞു കണ്ടാൽ ഉടനെ തന്നെ മറിച്ചിടണം,
  കൊതുകുകൾ അവിടെ മുട്ടയിടും,
  നമുക്ക് രോഗത്തെ പരത്തീടും,
  രോഗ പ്രതിരോധം നേടുവാനായി,
  പോഷകാഹാരം കഴിക്കേണം,
  പഴങ്ങളും പച്ചക്കറികളുമൊക്കെ,
  നല്ലതുപോലെ കഴുകി വേവിച്ചു കഴിക്കേണം,
  പാലും മുട്ടയും ധാന്യങ്ങളും മത്സ്യവും മാംസവും കഴിക്കേണം,
  വ്യക്തി ശുചിത്വത്തിനായി നമ്മൾ രണ്ടുനേരം കുളിക്കേണം,
  നഖം വെട്ടിക്കളയണം,
  പല്ലുകൾ രണ്ടുനേരം തേച്ചീടണം,
  തിളപ്പിച്ചാറിയ വെള്ളം കുടിക്കേണം ,
  വ്യയാമം ചെയ്തീടണം നമ്മൾ,
 

ദേവാംഗന . കെ
3 മുതുകുട.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത