മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

നമ്മുടെ ലോകമാകെ പടർന്നു പിടിച്ച ഒരു രോഗമാണ് കൊറോണ. നമ്മൾ ഏറ്റവും ആദ്യം ചിന്തിക്കേണ്ടത് ശുചിത്വത്തെ പറ്റിയാണ്. ശുചിത്വം രണ്ടുവിധമുണ്ട്- വ്യക്തി ശുചിത്വം, പരിസരശുചിത്വം. ഒന്നാമതായി നമ്മൾ പാലിക്കേണ്ടത് വ്യക്തിശുചിത്വമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കണം. ഈ സമയത്ത് നമ്മൾ പുതിയ ഭക്ഷണ ശീലങ്ങൾ ശീലിക്കേണ്ടതായുണ്ട് ഔഷധ ഗുണമുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണങ്ങൾ കഴിക്കുക. ബേക്കറി സാധനങ്ങൾ പരമാവധി ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. രണ്ടാമത്തെ ശുചിത്വം എന്നത് പരിസര ശുചിത്വമാണ്. വീടും പരിസരവും നന്നായി വൃത്തിയാക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ പെരുകും. അത് പല രോഗങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ പൂർണ്ണമായും ശുചീകരിക്കേണ്ടതാണ്. മാലിന്യങ്ങൾ പുറംതള്ളാതിരിക്കുക. അവ വീട്ടിൽ വച്ചുതന്നെ സംസ്കരിക്കാൻ ശ്രമിക്കുക. അനാവശ്യമായുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക. ഇങ്ങനെ നമുക്ക് ശുചിത്വത്തിലൂടെ കൊറോണയെ നേരിടാം.

അഖിൽരാജ് പി
5 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം