മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക ഡൗൺ കാലത്തെ ചിരി.

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ കാലത്തെ ചിരി


ഞാൻ നടക്കുകയാണ് വിജനമായ വീഥി യിലൂടെ. എങ്ങും മനുഷ്യന്റെ പൊടിപോലും കാണാനുണ്ടായിരുന്നില്ല. പോലീസ് വേഷത്തിൽ ആണെങ്കിലും സാധാരണക്കാരന്റെ മനസ്സോടെയാണ് ഞാൻ നടന്നത്. ഒരൊറ്റ നിമിഷം കൊണ്ടല്ലേ എല്ലാം മാറിമറിഞ്ഞത് ഇതിനുമുമ്പ് ഇവിടം എങ്ങനെയായിരുന്നു. വീഥികളിൽ മുഴുവൻ കച്ചവടക്കാർ, വീടിന്റെ വരാന്തയിൽ ഇരിക്കുന്ന കുടുംബാംഗങ്ങൾ, മരത്തിന്റെ ചുവട്ടിലിരുന്ന് ചീട്ട് കളിക്കുന്ന നാട്ടുകാർ രാഷ്ട്രീയക്കാർ, ഓട്ടോറിക്ഷകൾ, അങ്ങനെ എന്തൊക്കെ. ഇപ്പോൾ ഇതൊന്നുമില്ല അയാൾ ആലോചിച്ചു. ആദ്യ മൂന്നു പേർക്ക് വന്നു അവരിൽ നിന്ന് വീടുകളിലേക്ക്, പിന്നെ കേരളം, ഇപ്പോൾ ലോകംമുഴുവൻ, ഇത് കണ്ട് മുഖ്യമന്ത്രി ആദ്യം സ്കൂളുകൾ പൂ ട്ടിച്ചു പിന്നെ പ്രധാനമന്ത്രി രാജ്യവും, ഇങ്ങനെ ഒര വസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാകും എന്ന് ആരെങ്കിലും വിചാരിച്ചിരുന്നവോ. ഉണ്ടാകില്ല ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി എന്നിട്ടും ബോധ്യം ആകാതെ ചിലരുണ്ട്. അവരെ നോക്കാൻ ആണല്ലോ നമ്മൾ പോലീസുകാർ. സത്യം പറഞ്ഞാൽ പ്രകൃതി തിരിച്ചുവന്നത് ഇപ്പോഴാണ്. ഇതിനുമുമ്പ് ശാന്തമായ പ്രകൃതിയെ നമ്മൾ കണ്ടിട്ടില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഉന്മേഷം തരുന്ന കിളികളുടെ നാദങ്ങൾ, ഇലകളുടെ അനക്കം കുളിർക്കാറ്റ്, ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത സുഖം, എന്നുവച്ച് ഇത് അങ്ങനെതന്നെ തുടരണം എന്ന് പറയാൻ നമുക്ക് കഴിയില്ല. ഭീകരമായ അവസ്ഥയാണ്. നടന്നുനടന്ന് വിജനമായ അമ്പലനടയിൽ എത്തി സാധാരണ ജനങ്ങൾ ഇരമ്പിയെത്തുന്ന സമയമാണ്. ഭഗവാനോട്‌ ഞാൻ പറഞ്ഞു. അല്ലയോ ഭഗവാനെ.അങ്ങ് കാണുന്നില്ലയോ മനുഷ്യന്റെ അശ്രദ്ധ മൂലം ലോകം അവസാനിക്കുന്ന ഘട്ടത്തിലെത്തി. അങ്ങ് വിചാരിച്ചാൽ ശരിയാകുമോ എന്നറിയില്ല. ശരിയാകുമെങ്കിൽ ഒരു കൈ നോക്കണം. ഇതും പറഞ്ഞ് കാണിക്ക ഭണ്ഡാരത്തിൽ ഇട്ട് ഞാൻ നടന്നു. ദൈവത്തോട് പറഞ്ഞപ്പോൾ ഒരു സുഖം. എന്നാലും രോഗത്തിന് കീഴടങ്ങിയവരെ കുറിച്ച് ഓർത്തപ്പോൾ ഉള്ളു പൊള്ളുന്നു. ഇത് ശരിയാകും നമ്മൾ കൈ കോർത്താൽ. പെട്ടെന്ന് വയർലെസ് ബെല്ലടിച്ചു. കാതോട് ചേർത്ത് വെച്ചു. എല്ലാവരും ഉടൻ കൺട്രോൾ റൂമിൽ എത്തണം ഹറിഅപ്പ്‌ ഞാൻ പിന്നെ ഒന്നും നോക്കിയില്ല. ഓടാൻ തുടങ്ങി. അപ്പോഴാണ് റോഡരികിലെ വീടിന്റെ വരാന്തയിൽ ഇരുന്നു എന്നെ നോക്കി ചിരിക്കുന്ന ഒരു കൊച്ചു കുട്ടി എന്റെ ശ്രദ്ധയിൽ പെട്ടത്. ആ ചിരിയിൽ ലോകം പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു.

ശ്രീനന്ദ ശ്രീനിത്ത്‍
7 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ