ഈ ഗ്രാമം നമ്മുടെ സുന്ദര ഗ്രാമം
ഇന്നിതാ കണ്ണിരിൽ കുതിർന്ന ഗ്രാമം
എന്തെന്നാൽ നാമിന്നകന്നിടുന്നു
പ്രകൃതിയിൽ നിന്നും അകന്നിടുന്നു
പരിസ്ഥിതിയെ ചൂഷണം ചെയ്തിടുന്നു
മരങ്ങൾ മുറിച്ചിട്ടും വയൽ നികത്തിയും
നാമിന്ന് ഫ്ലാറ്റുകൾ പണിതിടുന്നു
മലകളും മരങ്ങളും കാണുവാനില്ലിന്ന്
പ്രകൃതി സൗന്ദര്യമിന്നെങ്ങു പോയ്
കൂട്ടരെ കാക്കുവിൻ നമ്മുടെ പ്രകൃതിയെ
നീചൻമാരായ മനുഷ്യരിൽ നിന്നും