മുകുളം.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                 മുകുളം-2019

വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ നേച്ചർ ക്ലബിന്റേയും എക്കോ ക്ലബിന്റേയും ആഭിമുഖ്യത്തിൽ മുകുളം-2019 പദ്ധതിയ്ക്ക് തുടക്കമിട്ടു. ‘സേര്വ്, കൺസേര്വ്, റിസേര്വ്’എന്നതാണ് വർഷത്തെ മുകുളം പദ്ധതിയുടെ പ്രധാന വിഷയം.

                         രാഷ്ട്രത്തിന്റെ ഭക്ഷ്യസുരക്ഷയോടും ജൈവവൈവിധ്യ സംരക്ഷണത്തോടും കുട്ടികളുടെ പ്രതിബദ്ധത വളർത്തുന്നതിനുള്ള ഒരു പ്രോഗ്രാമാണ് മുകുളം.ഇത് പത്തനംതിട്ട ജില്ലയിലെ കൃഷിവിജ്ഞാന കേന്ദ്രം [മുകുളം - യുവബഡ് എന്നർത്ഥം] ആരംഭിച്ചതാണ്. ഈ പരിപാടി ജൈവവൈവിധ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷയും പ്രോത്സാഹിപ്പിക്കുന്ന തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു.
                  സ്ക്കൂൾ പരിസരത്ത് പോഷകാഹാര സമൃദ്ധിയും ഹെർബൽ ഗാർഡനും വികസിപ്പിക്കുക , പരിപാടിയുടെ ഭാഗമായി സെമിനാറുകൾ , 

വിദ്യാർത്ഥികളുടെ കൂടികാഴ്ച , ക്വിസ് മത്സരം , സ്കൂൾ പച്ചക്കറിത്തോട്ടം സ്ഥാപിക്കുക , വിവിധതരം പഴങ്ങളും ഔഷധ സസ്യങ്ങളും നടുക എന്നിവയും പരിപാടിയുടെ ഭാഗമാണ്.

                   ടെക്നോളജി ട്രെയിനിംഗ് , നടീൽ സാമഗ്രികൾ ,വിത്തുകൾ,

ഇൻപുട്ടുകൾ, പൂന്തോട്ട ഉപകരണങ്ങൾ എന്നിവ പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കുകയുണ്ടായി.

              ഈ പ്രോഗ്രാമിന്റെ ഭാഗമായി ഈ സ്ക്കൂളിൽ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ വികസിപ്പിക്കുകയുണ്ടായി.സെമിനാറിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് കൃഷിയോടും ആധുനിക കൃഷിരീതിയോടും  ആഭിമുഖ്യം കുടുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഈ സ്ക്കൂളിൽ മുകുളം പദ്ധതി വളരെ കാര്യക്ഷമമായി നടത്തിവരുന്നു. 
                         ഈ പദ്ധതിയുടെ പ്രവർത്തനങ്ങളും അവയുടെ സമഗ്ര വിശകലനവും ഈ റിപ്പോർട്ടിൽ നൽകിയിരിക്കുന്നു.ഈ പദ്ധതി ഈ സ്കൂളിൽ ശ്രിമതി ബെൻസി ബേബി യുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
                        50 കുട്ടികൾ, 6 അദ്ധ്യാപകർ ആണ് ഇതിലുള്ളത്.

പത്തനംതിട്ട സി. എ. ആറ്, ഡി. -ൽ 10 കുട്ടികൾക്കും ഒരു അദ്ധ്യാപികയ്ക്കും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കത്തക്ക രീതിയിൽ ഒരു ക്ലാസ്സ് ജൂലൈ മാസത്തിൽ സംഘടിപ്പിച്ചിരുന്നു. തുടർന്ന് നമ്മുടെ സ്ക്കുളിൽ ബഹുമാന്യയായ സൂസൻ ഐസക്ക് ടീച്ചറിന്റെ ഉദ്ഘാടനത്തോടെ ഇതിന് ആരംഭം കുറിച്ചു. പച്ചക്കറി വിത്തുകളടങ്ങിയ പാക്കറ്റ് സി. എ. ആറ്, ഡി. ൽ നിന്നും തന്നു.50 - ഓളം ഗ്രോബാഗിൽ മണ്ണ് നിറച്ച് കൃഷി ആരംഭിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഇതിനെ കണ്ടത്. നനയ്ക്കുന്ന തിനും ഇതിന്റെ ക്രമീകരണത്തിനും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി.

                    പയർ,വെണ്ട,പാവൽ,ചീര,കറിവേപ്പ്,മത്തൻ,വഴുതന,മുളക് എന്നിവയാണ് കൃഷിത്തോട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന പച്ചക്കറി ഇനങ്ങൾ.



"https://schoolwiki.in/index.php?title=മുകുളം.&oldid=1059724" എന്ന താളിൽനിന്ന് ശേഖരിച്ചത്