മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

രാജ്യം ലോക്ക് ഡൗൺലോഡ് ലേക്ക്... 21 ദിവസത്തെ അടച്ചുപൂട്ടൽ... ടിവിയിൽ നിന്നുള്ള വാർത്ത കേട്ട് അത്താഴം കഴിക്കുകയായിരുന്ന ചാക്കോ ഞെട്ടിത്തരിച്ചു

"ന്റെ അമ്മോ 21 ദിവസമോ... . ആശിച്ച് മോഹിച്ച് നാട്ടിലേക്ക് എത്തിയപ്പോൾ ഇവിടുത്തെ ഒരു ലോക്ക് ഡൗൺ...., " ഇതുകേട്ട് അടുക്കളയിൽ നിന്നും മേരി പാഞ്ഞെത്തി. "ഇതെന്തു കൂത്ത് ചൈനയിൽ എങ്ങാണ്ട് ഒരു പനി വന്നു പറഞ്ഞു മനുഷ്യന്മാർ വീട്ടിൽ ഇരിക്കണോ? ".... "നാളെ സണ്ണിയുടെയും സേവി യുടെയും വീട്ടിൽ ഇനി എങ്ങനെ പോകാനാ?? " തെല്ല് ആശങ്കയോടെ മേരി പറഞ്ഞുനിർത്തി.

"പനി ഉള്ളവരൊക്കെ വീട്ടിലിരിക്കട്ടെ എന്ത് ലോക്ക് ഡൗൺ നമ്മൾ പോകേണ്ടി ടത്തു നമുക്ക് പോകണ്ടേ.. "ഒരു വിയോജിപ്പോടെ ചാക്കോ പ്രതികരിച്ചു. " അല്ലേലും ശരിയാ.... എത്രനാളായി അവരെ ഒക്കെ ഒന്ന് കണ്ടിട്ട്??? ചാക്കോയെ പിന്താങ്ങിക്കൊണ്ട് മേരി പറഞ്ഞു.

പിറ്റേന്ന് പ്രാതലിനുശേഷം വീട്ടുമുറ്റത്ത് നിന്ന് ചാക്കോയുടെ കാർ പുറപ്പെട്ടു. വഴിയിൽ വാഹനങ്ങൾ കുറവായതിനാൽ ഒത്തിരി വൈകാതെ തന്നെ ചാക്കോയും മേരിയും സണ്ണിയുടെ വീട്ടിലെത്തി. വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന സണ്ണി ചാക്കോയെ കണ്ടതോടെ സന്തോഷവും നീരസവും ഇട കലർന്ന ഭാവത്തോടെ ആരാഞ്ഞു "താൻ ഈ ലോക്ക് ഡൗൺ നെക്കുറിച്ച് ഒന്നും കേട്ടില്ലേടോ??

"

"താൻ എന്ത് പേടിത്തൊണ്ടനാടോ? "ഒരു ഹാസ്യ ഭാവത്തോടെ ചാക്കോ ഹസ്തദാനം നൽകാനായി കൈനീട്ടി.

ആദ്യം നീ ആ കൈ ഒന്ന് കഴുകു എന്നിട്ടു മതി സ്നേഹപ്രകടനം. മുറ്റത്തിരുന്ന സാനിറ്റൈസെറിലേക്കു കൈ ചൂണ്ടി കൊണ്ട് സണ്ണി സൂചിപ്പിച്ചു.

ചാക്കോ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു" ഇനി ഞാൻ കാരണം നിനക്ക് കൊറോണ പിടിക്കണ്ട. ഞങ്ങൾ ഏതായാലും സേവിയുടെ വീട് വരെ പോവുകയാ. " "എടാ ചാക്കോ നീ ഈ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്ക്. " സണ്ണി വിളിച്ചുപറഞ്ഞു. സണ്ണി യോട് പ്രതികരിക്കാതെ ചാക്കോ കാറുമെടുത്ത് ഇറങ്ങി. സേവയുടെ വീട്ടു മുറ്റത്തെത്തിയ ചാക്കോ ഒന്ന് ശങ്കിച്ച് നിന്നു." ഇനി ഇവനും സണ്ണിയെ കൂട്ട് പെരുമാറുമോ? " മേരി യോട് ആയി അയാൾ പറഞ്ഞു. "ഏതായാലും ഇവിടെ സാനിറ്റൈസർ ഒന്നും ഇരിപ്പില്ല "മേരി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇവരെ കണ്ട് സേവി അത്യധികം ആഹ്ലാദത്തോടെ അകത്തേക്ക് കൊണ്ടുപോയി ചായ സൽക്കാരം നടത്തി. ഒപ്പം നാട്ടുവിശേഷങ്ങളും പങ്കുവച്ചു. തികഞ്ഞ സംതൃപ്തിയോടെ അവർ കൈ കൊടുത്തു പിരിഞ്ഞു.

വീട്ടു പടിക്കൽ എത്തിയ അവർ ആ കാഴ്ച കണ്ടു ഞെട്ടി.' ആംബുലൻസും ഒന്ന് രണ്ട് ഉദ്യോഗസ്ഥരും' അടുത്തെത്തിയപ്പോഴാണ് അവർക്ക് കാര്യം പിടികിട്ടിയത്.സണ്ണി വിളിച്ചു പറഞ്ഞതനുസരിച്ച് എത്തിയ ആരോഗ്യ ഉദ്യോഗസ്ഥരാണ്. കാര്യമെന്തെന്നാൽ ചാക്കോയും കുടുംബവും ഉടൻതന്നെ അവരോടൊപ്പം താലൂക്ക് ആശുപത്രിയിൽ എത്തണമെന്ന്.

" വിദേശത്തു നിന്ന് വന്നതാണെന്ന് പറഞ്ഞ് ഒരു പനി പോലുമില്ലാത്ത ഞങ്ങളെ ആംബുലൻസിൽ കയറ്റി കൊണ്ട് പോവാൻ ആണോ ഉദ്ദേശം. " അതും താലൂക്ക് ആശുപത്രിയിൽ" ഇനി പനി ഉണ്ടെങ്കിൽ തന്നെ ഞങ്ങളുടെ ചികിത്സയ്ക്കുള്ള പണം ഞങ്ങളുടെ കൈയ്യിലുണ്ട്. "

ഉദ്യോഗസ്ഥർ വളരെ ക്ഷമയോടെ അവരെ പറഞ്ഞു മനസ്സിലാക്കി. ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം തങ്ങളുടെ സ്വന്തം കാറിൽ ആശുപത്രിയിൽ വരാമെന്ന് സമ്മതിച്ചു. ഇരുവരും കോമഡി പരിശോധനയ്ക്ക് വിധേയ രായി. ചാക്കോയ്ക്ക് കോവിഡു സ്ഥിരീകരിച്ചു. അയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കി. അങ്ങനെ സണ്ണി യുടെയും സേവിയുടെയും വീട്ടിലേക്ക് ആരോഗ്യ ഉദ്യോഗസ്ഥർ എത്തി. സേവിയോടും കുടുംബത്തോടും ഐസൊലേഷൻ വാർഡിലേക്ക് മാറാൻ ആവശ്യപ്പെട്ടു. ഉണ്ണിയോട് വീട്ടിനകത്ത് തന്നെ തുടർന്നു കൊള്ളാൻ പറഞ്ഞു. അയാളുടെ പ്രവർത്തിയെ പ്രശംസിക്കുകയും ചെയ്തു.

നേരത്തെ തന്നെ രോഗം തിരിച്ചറിഞ്ഞത് കൊണ്ട് ചാക്കോ വളരെ വേഗം രോഗ വിമുക്തനായി. ലോക്ക് ഡൗണിനു ശേഷം ഒരു പ്രഭാതത്തിൽ തന്റെ വീട്ടിലേക്ക് കടന്നുവന്ന ആളെ കണ്ട് ചാക്കോ ഞെട്ടി. അത് സണ്ണി ആയിരുന്നു. അയാളെ വാരിപ്പുണർന്നു കൊണ്ടു ചാക്കോ പറഞ്ഞു,"നീയാണ് എന്നെ രക്ഷിച്ചത്". അതിന്റെ മറുപടി സണ്ണി ഒരു ചിരിയിൽ ഒതുക്കി.

സാനിയ സുലൈമാൻ.
9 C മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ