മാരായമുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ലോക്കിലാണ് മാരായമുട്ടം സ്ഥിതിചെയ്യുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എടുക്കാനായി എട്ടു വീട്ടിൽ പിള്ളമാർ നടത്തിയ പോരാട്ടത്തിൽ‌ മാർത്താണ്ഡവർമ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്ത് വന്നു വഴിമുട്ടി ഒളിച്ചിരുന്നു.അ‌തുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയ‌ും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു.മാരായമുട്ടത്തിനു തൊട്ടടുത്ത സ്ഥലത്തുള്ള കുളത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് മാല ഊരി വച്ചതിനുശേഷം കുളിച്ചു.ഈ സ്ഥലം മാലകുളങ്ങര എന്നറിയപ്പെടുകയും ചെയ്തു.


"https://schoolwiki.in/index.php?title=മാരായമുട്ടം&oldid=398874" എന്ന താളിൽനിന്ന് ശേഖരിച്ചത്