മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരുത്തിയ മാറ്റം

ഒരിടത്ത് അമ്മു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾ വ്യക്തി ശുചിത്വം പാലിക്കാത്തതിനാൽ അവളോട് ആരും കൂട്ടില്ലായിരുന്നു, അവൾ ഇതിൽ വളരെ ദുഃഖിതയായിരുന്നു.അങ്ങനെ വർഷങ്ങൾ കഴിഞ്ഞ് പോയി ഒരു ദിവസം അവൾ വയലിൽ കളിച്ച് കൊണ്ടിരിക്കയായിരുന്നു. അപ്പോൾ ഒരു റിക്ഷയിൽ അറിയിപ്പ് വിളിച്ച് പറഞ്ഞ് കൊണ്ട് പോകുന്നത് അവൾ ശ്രദ്ധിച്ചു അത് എന്താണെന്നോ?ലോകത്ത് കൊറോണ എന്ന മഹാമാരി പടർന്ന് പിടിച്ച് കൊണ്ടിരിക്കയാണെന്നും കേരളത്തിലും ആ രോഗം പിടിപെട്ട ആളുകൾ എത്തിയിട്ടുണ്ടെന്നും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലച്ചില്ലെങ്കിൽ ആ പകർച്ചവ്യാധി പിടിപെടുമെന്നുമായിരുന്നു ആ അറിയിപ്പ്, അവൾ ഇത് കേട്ട് ആദ്യം ഒന്ന് ഞെട്ടി അവൾ വേഗം വീട്ടിലേക്കോടി ഈ കാര്യം അമ്മയോട് പറഞ്ഞു ഇത് കേട്ട അമ്മ ആദ്യമൊന്ന് ചിരിച്ചു.അതിന് ശേഷം അവൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ തുടങ്ങി.അതിന് ശേഷം അവളോട് കുട്ടികൾ കൂട്ട് കൂടാൻ തുടങ്ങി അമ്മുവിന് സന്തോഷമായി

റോഹൻ രാകേഷ്
3 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ