മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/എന്റെപ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെപ്രകൃതി

മലർവാടി മാടിവിളിച്ചു
ഹരിതപരവതാനി
വിരിച്ച് അതിൽഅരിമണി വിതറിയതുപോൽ
പുഷ്പങ്ങൾ എന്നെയൊന്നു
എത്തി നോക്കി
അകലെയായ്
മധു തേടി
മന്ദം പറന്നെത്തും
വണ്ടുകൾ
പുഷ്പങ്ങൾതൻ കാതിൽ എന്തോ മൂളുന്നു
രാവിലെയെന്നെ മധുര ഗാനവുമായി വിളിച്ചുണർത്തും കിളികൾ
രത്‌നങ്ങളണിഞ്ഞ് പുലരിയെ
വരവേൽക്കും പുൽച്ചെടികൾ സൂര്യ വെട്ടത്തിൽ തിളങ്ങി
രാജ്ഞിയെ പോലെ ഉച്ചയ്ക്ക് കത്തും വെയിലിൽതണലേകാൻ കുടയായി
വൃക്ഷങ്ങളും
രാത്രിയിൽ
എനിക്കായ് താരാട്ടുപാടും നദി
കല്ലോലങ്ങൾ എൻ പാദങ്ങൾ തഴുകും
എന്നെ നോക്കി ചാഞ്ചാടും ചെടികൾ
 ഏതോ കളിയോ തുന്നതായി എനിക്ക് എന്ത് കൊണ്ടും സമൃദ്ധമായ ഈ
പരിസ്ഥിതി എത്ര രമ്യം ഭൂമിയിൽ


ആദിദേവ് ധനേഷ്
3 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത