മാത്സ് ലാബ് .
ഗണിത ലാബ് 2018 സെപ്റ്റംബർ മാസം വാർഡ് മെമ്പർ ജോൺ മാത്യു ഉത്ഘാടനം ചെയ്തു.
കുട്ടികളിലെ ഗണിത താൽപര്യം വർദ്ധിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
ഗണിത ക്ലാസുകളിലും ഒഴിവ് സമയങ്ങളിലും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ഗണിത പ്രശ്നങ്ങൾ ലളിതവും ആസ്വാദ്യകരവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.
സബ് ജില്ല, ജില്ലാതലങ്ങളിൽ മികവ് പുലർത്താൻ ഈ അനുഭവങ്ങൾ കുട്ടികളെ സഹായിച്ചുകൊണ്ടിരിക്കുന്നു.


