ഉള്ളടക്കത്തിലേക്ക് പോവുക

മാതൃകാപേജ്/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

*വായനാദിനം*

2025 ജൂൺ 19 വായനാദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയും കവിയും പത്ര പ്രവർത്തകനും നോവലിസ്റ്റുമായ ശ്രീ. മധുശങ്കർ മീനാക്ഷി ഉദ്ഘാടനം ചെയ്തു. വായനാദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച്  അസംബ്ളിയിൽ പറഞ്ഞു. വായനാ വാരത്തിൽ അധ്യാപകർ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു. ജൂൺ 23 ന് കുട്ടികൾ ക്ലാസ് ലൈബ്രറിയിലേക്കും അധ്യാപകർ സ്റ്റാഫ് ലൈബ്രറിയിലേക്കും  പുസ്തകങ്ങൾ സംഭാവന ചെയ്തു. ജൂൺ 24 ന് ക്ലാസ്തല വായനാ മത്സരം നടത്തുകയും ഓരോ ക്ലാസിൽ നിന്നും 2 പേരെ തെരഞ്ഞെടുത്ത് ജൂൺ 25ന് സ്കൂൾ തല വായനാ മത്സരം നടത്തി ഓരോ ക്ലാസ്സിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് 2, 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്കായി കഥ, കവിത രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. ജൂൺ 26 ന് കുട്ടികൾക്കായി സാഹിത്യ ക്വിസ് നടത്തി.  രക്ഷിതാക്കൾക്കായി കവിതാ രചനാ മത്സരം നടത്തുകയുമുണ്ടായി.

കൂടാതെ ആഴ്ചയിൽ ഒരു ദിവസം ലൈബ്രറി പിരീയഡ് നൽകുകയും കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ പോയി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടാനും വായിക്കാനുമായി മാറ്റി വയ്ക്കുകയും ചെയ്തു. ==