മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ/അക്ഷരവൃക്ഷം/വേനല്ക്കാലവും മഴക്കാലവും

Schoolwiki സംരംഭത്തിൽ നിന്ന്
വേനല്ക്കാലവും മഴക്കാലവും

കിണറുകൾ വറ്റിത്തുടങ്ങി കിണറുകളും പുഴകളും കുളങ്ങളും വരണ്ടു. പച്ചനിറം മങ്ങി പൊടിയും അഴുക്കും പുരണ്ടു ഭൂമി നാളെക്കായി കുളിക്കാനൊത്തിട്ടില്ലാത്ത മുഖപ്രകൃതിയോടെ വിളറിക്കിടക്കുന്നു. വല്ലപ്പോഴുമൊ ഒരു ഇളയനക്കമുള്ളൂ. പിശുക്കിപ്പിടിച്ചു വീശു ന്ന ആ കാറ്റും ചൂടുകാറ്റ്, ഇത്രയേറെ ച്ചുടെങ്ങനെ?. ഭൂഗർഭജജലം എവിടെ പ്പോയി?. ഇതിലെ വീശി യിരുന്ന കാറ്റ് എന്തെ ഇത്ര മടിയനായിത്തീരാൻ?. നൂറ്റാണ്ടുകളായുള്ള പതിവുകൾ എന്തുകൊണ്ട് തെറ്റുന്നു.?. അധിവര്ഷവും കൊടിയവരൾച്ചയും, പ്രളയവും മറ്റും ദുരിതം വിതയ്ക്കുമ്പോൾ മനുഷ്യൻ അതിന്റെ കാരണമെന്തെന്ന് സ്വയം ചോദിക്കുന്നു. അതിനുള്ള ഉത്തരങ്ങൾ നമ്മുടെ സൗകര്യത്തിനും, അറിവിനും സന്തോഷത്തിനും അനുസരിച്ചു കണ്ടെത്തുമെങ്കിലും അതിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നില്ല. ചുറ്റുപാടുകൾ അനുകൂലമാകുമ്പോൾ നാം ആ കഷ്ടപ്പാടുകൾ മറക്കും. പാലത്തിനടുത്തെത്തുമ്പോൾ മാത്രം പാലം കടക്കുന്ന കാര്യത്തെ പ്പറ്റി ചിന്ദിക്കുകയുള്ളുഎന്നൊരു പഴമൊഴി. ഇക്കാര്യത്തിൽ നമുക്ക് പിന്തുണയുമുണ്ട്. മുൻകൂട്ടി ഒരു ചിന്തയോ ആസൂത്രണമോ ഒരു കാര്യത്തിലുമില്ല. അതുകൊണ്ട് ശാശ്വത മായ പരിഹാരമുണ്ടാകുന്നില്ല. 2018ലും 2019ലും നമ്മുടെ നാട് തുടർച്ചയായി പ്രളയദുരിതങ്ങളിലൂടെ കടന്നുപോയി. കുന്നിടിച്ചും മരങ്ങൾ വെട്ടിനശിപ്പിച്ചും മലകൾ തുര ന്നും തണ്ണീർത്തടങ്ങളും വയലുകളും നികത്തിയും ദുരിതങ്ങൾ നാം സ്വയം വരുത്തിവക്കുകയാണ്. 2018ലെ പ്രളയത്തിന്റെ വാർഷികത്തിൽ പ്രളയം വീണ്ടും കേരളത്തെ പ്രഹരിച്ചു. പ്രകൃതിദുരന്തങ്ങൾ ശ്രദ്ധിക്കാതെ സുരക്ഷിതമായ ഒരിടമാണ് കേരളമെന്ന ധാരണ തകിടം മറഞ്ഞിരിക്കയാണ്. ആർത്തിപൂണ്ട പ്രകൃതിചൂഷണങ്ങൾ ക്കും അതിരില്ലാത്ത വികസന ത്വരകൾക്കും കനിഞ്ഞാണിട്ടില്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ കേരളത്തിൽ തനിയാവർത്തനമായിത്തീരുമെന്നു വിദഗ്ദ്ധർ മുന്നറിയിപ്പുതരുന്നു. മനുഷന്റെ പ്രവർത്തനങ്ങൾ പ്രകൃതിയെ മാറ്റിമറിക്കുന്നു. പ്രകൃതിയോട് നാം ചെയ്തുകഴിഞ്ഞ ക്രൂരതകളുടെ ഫലമാണ് വേനലുകളുടെയും പ്രളയങ്ങളുടെയും ക്രൂരതയായി നമുക്ക് തിരികെകിട്ടുന്നത്. അരുതായ്മകളിൽനിന്നു വിവേചനത്തിലൂടെ മോചനത്തിനുള്ള വഴിതുറക്കുകയായി എന്ന ഉൽക്കുളിരാണ് ഈ കൊടും ചൂടിലും ആകെയുള്ള ഇത്തിരി ആശ്വാസം. പ്രകൃതിയെയും ജീവജാലങ്ങളെയും പരസ്പരം സ്നേഹിച്ചും ലാളിച്ചും ജീവിതം മുന്നേറുക അതാണ് നാം ചെയ്യേണ്ട ഏറ്റവും മഹത്തരമായ കാര്യം.

അഭിജിത്ത് എസ്
7 A മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sudevan N തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം