ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-22

Schoolwiki സംരംഭത്തിൽ നിന്ന്

ജെ.ആർ.സി.സൊസൈറ്റി2020 പ്രവർത്തനങ്ങൾ

1) ജെ.ആർ.സി.സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. എല്ലാ 36 ജെ.ആർ.സി.കുട്ടികളും 10 മാസ്ക് വീതം നിർമ്മിച്ച് ചേർപ്പ് ഉപജില്ലാ കോഡിനേറ്റർക്ക് നൽകി. 2. പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതി ജെ.ആർ.സി. വിദ്യാർത്ഥികൾ മാർച്ച് മാസം നടത്തി. വേനൽക്കാലത്ത് കിളികൾക്ക് ഒരു പാത്രം വെള്ളം മരത്തിൻ മേൽ കെട്ടി തൂക്കി വയ്ക്കുന്ന പദ്ധതി നടപ്പാക്കി.

2021 പ്രവർത്തനങ്ങൾ 1) ഈ വർഷം ജൂൺ 5 ന് എൻ്റെ മരം എന്ന പദ്ധതി നടപ്പാക്കി . ഓരോ മാസവും ആ മരത്തിൻ്റെ വളർച്ച എഴുതി വയ്ക്കാനുള്ള ഷീറ്റ് കുട്ടികൾക്ക് നൽകി. 2) കൊറോണക്ക് ശേഷം സ്കൂൾ തുറന്ന നവംബർ 1 ന് ജെ.ആർ.സി. കുട്ടികൾ വോളൻറ്റിയർ ആയി നല്ല പ്രവർത്തനം കാഴ്ച വച്ചു. 3) ജനുവരി 4 സ്കൂൾ ആനിവേഴ്സറിക്ക് ജെ.ആർ.സി. കുട്ടികൾ സ് തുത്യർഹമായ സേവനം കാഴ്ചവച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്

കൊറോണ മൂലം ഓൺലെെൻ വായനവാരം നടത്തി. 2021 ഈ അധ്യയന വർഷത്തിൽ തൃശൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി എന്ന പരിപാടി നടത്തി. സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ എയ്റിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു. വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു.

സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020

ജൂൺ മാസത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനു ശേഷം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും സോഷ്യൽ സയൻസിൽ താൽപര്യമുള്ള കുട്ടികളേയും അതിൽ ഉൾപ്പെടുത്തി. സോഷ്യൽ സയൻസ് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും പോസ്റ്റർ നിർമ്മാണത്തവും നടത്തി.ഉദാഹരണം; ഹിരോഷിമ നാഗസാക്കി ദിനം, യു എൻ ദിനം. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.

സയൻസ് ക്ലബ്‌ റിപ്പോർട്ട്

2021 അധ്യയന വർഷത്തിൽ ജൂണിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം 2021 ന്റെ നേതൃത്വത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ, ജീവചരിത്ര കുറിപ്പ് മത്സരങ്ങൾ നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.സ്കൂളിൽ ശാസ്ത്ര ക്വിസിൽ വിജയിച്ച അനുമിത ഇ കൊടകര ബി ആർ സി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവിധ ദിനാ ചരണങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖനം, കുറിപ്പ് എന്നിവ കുട്ടികൾക്ക് അയച്ചുകൊടുത്തു.

2020 അധ്യയന വർഷത്തിൽ ജൂണിൽ ഓൺലൈൻ ആയി സയൻസ് ക്ലബ്‌ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു. ചാ ന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി ജെസ്‍വിൻ ഷെെജനെ വിജയിയായി പ്രഖ്യാപിച്ചു. വിവിധ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഒരു വീഡിയോ പുറത്തിറക്കി.

ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ, നിരീക്ഷണ കുറിപ്പ് എന്നിവ തയ്യാറാക്കി. നവംബർ 12 രണ്ട് പക്ഷിനിരീക്ഷണ ദിവസത്തോടെ അനുബന്ധിച്ച് പക്ഷികളെ നിരീക്ഷിക്കൽ,കൂടുകൾനിരീക്ഷിക് ഫോട്ടോ, വീഡിയോ പ്രദർശനം നടത്തി. ശാസ്ത്ര ക്വിസ്  ഓൺലൈനായി നടത്തി. പോസ്റ്റർ മത്സരങ്ങൾ, പ്രസംഗം  എന്നീ പ്രവർത്തനങ്ങൾ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ, ക്വിസ് എന്നിവയുടെ മത്സരം നടത്തി.കൂടാതെ  ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി , ഫാൻസി , പ്രസംഗ മത്സരം, ഗാന്ധി ഗാനങ്ങൾ തുടങ്ങിയവയും നടത്തുകയുണ്ടായി


വായന ക്ലബ്ബ്

മലയാളത്തിളക്കം പദ്ധതിയുടെ  ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ  കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി യെ ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി


വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു.

ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി. ജൂൺ 5 ന് വാട്സപ്പിൽ ചെടി നടാതെ നിങ്ങളുടെ വീട്ടിൽ സൗകര്യപ്രദമായ സ്ഥലത്ത് ചെടി നടാൻ നിർദ്ദേശം നൽകി.

സംസ്കൃതം ക്ലബ്

മാതാ എച്ച് എസ് ൻ്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ൻ്റെ സംസ്കൃത നാടക സംഘത്തിൻ്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥിചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ് ,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു.

പ്രെെമറി വിഭാഗം

പ്രവേശനോത്സവം

പ്രവേശനോത്സവം അതോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി ബലൂണുകൾ തോരണങ്ങൾ വർണ്ണക്കടലാസുകൾ ക്ലാസുകൾ അലങ്കരിച്ചു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റ് കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവ കിറ്റ് വിതരണം സ്വീകരണം ഏവർക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു

പരിസ്ഥിതിദിനാചരണം

എല്ലാ വർഷവും ജൂൺ അഞ്ചിന് ആചരിക്കുന്നു ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം എൻറെ മരം നടൻ അതിൻറെ വീഡിയോ ഫോട്ടോ അത് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുന്നു മരത്തെക്കുറിച്ച് 2 മിനിറ്റിൽ കവിയാത്ത വിശദീകരിക്കുന്ന വീഡിയോ എടുത്ത് ഏറ്റവും നല്ല നന്നായി അവതരിപ്പിക്കുന്ന വരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു പച്ചക്കറി വിത്തുകൾ കൊടുത്തു കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുകയുംപ്രകൃതിയോടിണങ്ങി ജീവിക്കേണ്ടത് ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു

ഗണിത ക്ലബ്ബ്

കുട്ടികളിലെ ശേഖരണ വാസന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത യുക്തിബോധം നിർമാണപ്രവർത്തനം ഗണിത ശേഷി വികസനം വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്ന രീതിയിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വീട്ടിലും ക്ലാസ് മുറിയിലും ഗണിതലാബ് ക്രമപ്പെടുത്തി രാവിലെ ഉപയോഗിച്ച ഗണിത കേളികൾ നടത്തി കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു സഹായിക്കുന്നു.

ഹെൽത്ത് ക്ലബ്

കുട്ടികളിലെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഹെൽത്ത് ക്ലബ്ബ് രൂപീകരിക്കുകയും എക്സർസൈസ് ഗെയിംസ് യോഗ പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നൽകി സ്കൂളിലെ ചിൽഡ്രൻസ് പാർക്ക് മൾട്ടിപർപ്പസ് കോർട്ട് എന്നിവയുടെ സഹായത്താൽ കായിക പരിശീലനം നൽകുകയും ചെയ്തു സമൃദ്ധമായ ഉച്ച ഭക്ഷണം കൂടാതെ തുടങ്ങിയവയും കുട്ടികൾക്ക് നൽകിവരുന്നു ദിവസവും ഒരു മണിക്കൂർ കായികവിനോദങ്ങൾ അ വേണ്ടി കുട്ടികളെ അനുവദിക്കുന്നു

ഹലോ ഇംഗ്ലീഷ്

സമഗ്ര ശിക്ഷ കേരളത്തിൻറെ ആഭിമുഖ്യത്തിൽ പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് ഇംഗ്ലീഷ് പഠനം രസകരവും അനായാസവും ആക്കാനുള്ള വിവിധതരം പഠനപ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുആക്ടിവിറ്റി ബേസ്ഡ് ക്ലാസ് റൂം ലൈവ് ആകാൻ ഇവ ഉപയുക്തം ആയിരുന്നു ഇംഗ്ലീഷ് ഭാഷ ശേഷികൾ വികസിപ്പിക്കുന്നതിനും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാൻ അതിനു ഈ പദ്ധതി സഹായമായി.

ബാലസഭ

ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ ഓണം സെലിബ്രേഷൻ ആർട്സ് ഡേ സെലിബ്രേഷൻ ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ഓണ്ലൈൻ ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു വളർത്തുന്നതിന് മത്സരങ്ങൾ നൃത്ത ഇനങ്ങൾ കാർഡ് നിർമ്മാണം ക്രാഫ്റ്റ് എന്നിവയും ഗാർഡൻ എന്നിവയും നടത്തി ചിത്രീകരണം യൂട്യൂബ് ചാനൽ വഴി ചെയ്യുകയും ചെയ്തു.

ചിത്രശാല

സ്കൂളിലെ ലൈബ്രറിക്കു വേണ്ടി നോൺ ടീച്ചിങ്ങ് സ്റ്റാഫ് ബുക്കുകൾ എച്ച്.എം തോമസ് മാഷിനു കൈമാറുന്നു
സ്കൂളിൽ ബിൽഡിങ്ങിന്റെ മുകളിൽ പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്ന സോളാർ സിസ്റ്റം
ഒന്നാം ക്ലാസ്സുകാർക്ക് നടത്തിയ കളറിംഗ് മത്സരത്തിലെ വിജയികൾ
ജൂനിയർ റെഡ്ക്രോസ് സി - ലെവൽ പരീക്ഷ
കൊടകര ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന "സുരിലി ഹിന്ദി " ടെയിനിങ്ങ്.
വിദ്യാഭ്യാസ വകുപ്പിന്റെ ജി-സ്വീറ്റ് ഓൺലൈൻ ക്ലാസ് പദ്ധതി പൈലറ്റ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട മണ്ണംപേട്ട മാതാ സ്കൂളിൽ
ഈ പുതുവർഷത്തിൽ അതുൽ കൃഷ്ണക്കൊരു സമ്മാനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയുടെ നേതൃത്വത്തിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി അതുൽ കൃഷ്ണ യുടെ വീട് നവീകരിച് നൽകിയതിന്റെ താക്കോൽദാന കർമ്മം തൃശൂർ എംപി ശ്രീ.ടി എൻ പ്രതാപൻ അവർകളും, പുതുക്കാട് എംഎൽഎ ശ്രീ.കെ കെ രാമചന്ദ്രൻ അവർകളും സംയുക്തമായി നിർവഹിക്കുന്നു
വിദ്യാഭ്യാസ വകുപ്പിന്റെ "വിദ്യാ കിരണം " പദ്ധതി പ്രകാരം കുട്ടികൾക്കുള്ള ലാപ്ടോപ്പിന്റെ വിതരോണ്ദ്ഘാടനം ശ്രീ തോമസ് മാഷ് നിർവ്വഹിക്കുന്നു.
[[|center|thumb|200px|മാതാ ഹൈ സ്കൂളിന്റെ അഭിമാന നിമിഷം !! സംസ്കൃത സിനിമ " പ്രതികൃതി:]]
സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ഒരുക്കം