അമ്പിളിമാമാ അമ്പിളിമാമാ
താഴേത്തേക്കു വരുന്നില്ലേ
താഴെയിറങ്ങി വരുന്നില്ലേ
കാഴ്ചകൾ കണ്ടു രസിക്കേണ്ടേ
കാഴ്ചകൾ കണ്ടു രസിക്കും നേരം
കുഞ്ഞിക്കളികൾ കളിക്കേണ്ടേ
കുഞ്ഞിക്കിളിയുടെ പാട്ടുകൾ കേട്ട് മുറ്റം നിറയെ പായേണ്ടേ
മുറ്റത്തുള്ളൊരു പൂവിൻ കവിളിൽ ചക്കരയുമ്മ കൊടുക്കേണ്ടേ
കളകളമൊഴുകും കുഞ്ഞിപ്പുഴയിൽ മുങ്ങീം പൊങ്ങീംകളിക്കേണ്ടേ
കുഞ്ഞിക്കാറ്റിൻ തോളിൽ ചാരി
കുഞ്ഞൂഞ്ഞാലി ലിരിക്കേണ്ടേ
അമ്പിളി മാമാ അമ്പിളി മാമാ താഴത്തേക്കു വരുന്നില്ലേ