മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വബോധവും സംസ്കാരവും പ്രതിഫലിപ്പിക്കുന്നു. മാതൃഭാഷാ പെറ്റമ്മയ്ക്ക് തുല്യമാണ് എന്നാണ് പ്രശസ്ത കവിയായ വള്ളത്തോൾ പറഞ്ഞിട്ടുള്ളത്.  മലയാള ഭാഷയെ ആഴത്തിൽ അറിയാനും ,മലയാളഭാഷയിൽ രൂപംകൊണ്ടിട്ടുള്ള സാഹിത്യ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടിയുടെ സാഹിത്യവാസനയും സർഗ്ഗവാസനയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മലയാളം ക്ലബ് രൂപീകരിച്ചിട്ടുളുളത്.

സാഹിത്യത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മലയാളം ക്ലബ്ബ് നടത്താറുണ്ട്. കഥ, കവിത, സാഹിത്യം എന്നിവയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുത്തിയാണ് മലയാളം ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • വായനാ വസന്തം
  • വായനവാരാചരണം
  • വായനാ ദിനാചരണം
  • ലൈബ്രറി വിതരണം
  • അമ്മ വായന
  • വായന കുറിപ്പ് തയ്യാറാക്കൽ
  • കവിത രചന
  • കഥാരചന
  • വായനാമുറി
  • നാടകരചന
  • സിനിമാപ്രദർശനം
  • മാഗസിൻ നിർമ്മാണം
  • സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം
  • പുസ്തകപ്രദർശനം
  • നാടകാവിഷ്ക്കാരം
  • നൃത്താവിഷ്കാരം.
  • സാഹിത്യകാരന്മാരുടെ ജന്മദിനം ചരമദിനം ഉൾപ്പെടുത്തി ദിനാചരണങ്ങൾ.
"https://schoolwiki.in/index.php?title=മലയാളം_ക്ലബ്ബ്&oldid=1505915" എന്ന താളിൽനിന്ന് ശേഖരിച്ചത്