മറ്റ് പ്രവർത്തനങ്ങൾ/സ്ക്കോളർഷിപ്പ്
സ്കോളർഷിപ്പുകൾ
തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മികച്ച വിജയം കരസ്ഥമാക്കുന്നവർക്കു വേണ്ടി നിരവധി സ്കോളർഷിപ്പുകൾ നൽകി വരുന്നുണ്ട്. ഈ സ്കൂളിലെ മുൻ വിദ്യാർത്ഥിയും ഇപ്പോൾ ഓസ്‌ട്രേലിയയിൽ സ്ഥിര താമസക്കാരനുമായ ശ്രീ,റ്റി റ്റി മാത്യൂ നൽകുന്ന അറക്കൽ തോമസ് എജ്യുക്കേഷണൽ സ്കോളർഷിപ്പ് എല്ലാ വർഷവും SSLC പരീക്ഷയിൽ full A+ കരസ്ഥമാക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർഥിക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.10,000 രൂപയാണ് സ്കോളർഷിപ്പ്. 2012 മുതൽ ഈ സ്കോളർഷിപ്പ് നൽകി വരുന്നു. അതുപോലെ തന്നെ എല്ലാ വർഷവും SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് നൽകി വരുന്ന സുശീലാമ്മ എൻഡോൾമെന്റ് സ്കോളർഷിപ്പ്, കൂടാതെ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ ആർമിയിൽ നിന്നും റിട്ടയർ ചെയ്ത മേജർ സദാനന്ദൻ സാറിന്റെ നേതൃത്വത്തിൽ നൽകി വരുന്ന വാസുഗോ ചാരിറ്റബിൾ സ്കോളർഷിപ്പ് കഴിഞ്ഞ വർഷം മുതൽ ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. 8,9 ക്ലാസ്സുകളിൽ പഠിക്കുന്ന ,വളരെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന നാല് കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. ഒരു കുട്ടിക്ക് 10,000 രൂപവീതം 40,000 രൂപയാണ് സ്കോളർഷിപ്പ് തുക. സർട്ടിഫിക്കറ്റും ഇതിന്റെ കൂടെ നൽകുന്നു. കൂടാതെ അധ്യാപകർ സ്പോൺസർ ചെയ്യുന്ന മറ്റ് അവാർഡുകളും ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് നൽകിവരുന്നു.
വാസുഗോ ചാരിറ്റി ഫൗണ്ടേഷൺ
സ്കോളർഷിപ്പ് വിതരണം
കാവുംമന്ദം: തരിയോട് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേഡ് മേജറുമായ ശ്രീ.സദാനന്ദൻ ഡയറക്ടർ ബോർഡ് അംഗമായ വാസുഗോ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.ജി.ഷിബു ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രി.എം.ശിവാനന്ദന്റെ അധ്യക്ഷതയിൽ സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൾ ശ്രീമതി.ടെസ്സിമാത്യു സ്വാഗതം പറഞ്ഞു. തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷമീം പാറക്കണ്ടി, വാർഡ് മെമ്പർ ശ്രീ.വിജയൻ തോട്ടുങ്ങൽ, സ്കൂൾ പ്രിൻസിപ്പൾ ശ്രീ.പി.കെ.വാസു, സീനിയർ അസിസ്റ്റന്റ് ശ്രീ.അബ്ദുൾ റഷീദ്. കെ, എസ്.ആർ.ജി കൺവീനർ ശ്രീ.മുനീർ.പി.എം, എസ്.പി.സി സി.പി.ഒ ശ്രീ.രാജേന്ദ്രൻ.കെ.വി, മാസ്റ്റർ അശ്വിൻ.പി.എം എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷാജുജോൺ നന്ദിയും പറഞ്ഞു.
കഴിഞ്ഞവർഷം 9,10ക്ലാസുകളിൽ പഠിച്ച മാസ്റ്റർ അശ്വിൻ.പി.എം, അരുൺ കൃഷ്ണ, കുമാരി ശ്രീഷ്ണ രാമചന്ദ്രൻ, കുമാരി അലീന.വി.എസ് എന്നിവർ സർട്ടിഫിക്കറ്റും സ്കോളർഷിപ്പും ഏറ്റുവാങ്ങി. മേജർ ശ്രീ.സദാനന്ദൻ ഓൺലൈനിൽ വിദ്യാർത്ഥികളെ അനുമോദിക്കുകയും സ്കോളർഷിപ്പിന്റെ ലക്ഷ്യങ്ങൾ വിവരിക്കുകയും ചെയ്തു.