മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/സാമൂഹ്യശാസ്ത്രക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വളർത്തുക , ദേശീയത, സഹിഷ്ണുത,സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട്.