മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം

2025-2026 ലെ പ്രവേശനോത്സസവം വളരെ ഗംഭീരമായി ആഘോഷിക്കപ്പട്ടു. പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി സകൂളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിധ്യത്തോടെയാണ് പരിപാടി നടത്തപ്പെട്ടന് .
രാവിലെ കൃത്യം 10 മണിക്ക് തന്നെ പ്രാർത്ഥനയോടെ ചടങ്ങിന് തുടക്കമായി. പ്രധാന അധ്യാപിക ശ്രീമതി. രജിനി ടീച്ചർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ. ബിനോയ് ജേക്കബ് അദ്ധ്യക്ഷനായി. മുഖ്യ അതിഥിയായ വാർഡ് മെമ്പർ ശ്രീ.സി. മുത്തു ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. MPTA പ്രസിഡന്റ് ശ്രീമതി ഗീതു ,സീനിയർ അധ്യാപിക ശ്രീമതി. രമാദേവി എന്നിവർ ആരംസകൾ അർപിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രെറ്ററി ശ്രീമതി.ബിജി എല്ലാവർക്കും നന്ദി അറിയിച്ചു.
വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ കുട്ടികൾക്കായി നടത്തപ്പെട്ട കലാപരിപാടികൾ ഉത്‌സവത്തിന് മാറ്റുകൂട്ടി. പുതിയ വിദ്യാർത്ഥികൾക്കുള്ള സ്നേഹപൂർണമായ സ്വീകരണമായി ഈ ചടങ്ങ് സ്കൂളിൻറെ അഭിമാന നിമിഷങ്ങളിൽ ഒന്നായി മാറ്റപ്പെട്ടു.
കുട്ടികൾക്കായി മധുര പലഹാര വിതരണവും അധ്യാപകരുടെ സ്നേഹപൂർണ്ണമായ സമീപനവും കൊണ്ട് ചടങ്ങ് സഫലമായി.