മദ്രസ്സ തലീമുൽ ആവം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ കണ്ടു തുടങ്ങിയത് ചൈനയിലെ വുഹാനിൽ നിന്നാണ്. ഇത് പകരുന്നത് രോഗമുള്ളവരുമായി അടുത്ത് ഇടപഴകുമ്പോഴാണ്. കണ്ണിലൂടെയും, മൂക്കിലൂടെയും,വായിലൂടെയും ആണ് ഇത് നമ്മുടെ ശരീരത്തിലെത്തുന്നത്. കൈകളിൽ 10 മുതൽ 20 മിനിട്ട് വരെയും തുണികളിൽ 8 മണിക്കൂറോളവും ഈ വൈറസ് ജീവനോടെയിരിക്കുന്നു.ഈ വൈറസ് ബാധിച്ചവർക്ക് 7 ദിവസം കഴിഞ്ഞ് മാത്രമേ രോഗലക്ഷണങ്ങൾ കാണിക്കുകയുള്ളു. പനി, ചുമ, ജലദോഷം, തൊണ്ടവേദന,വയറിളക്കം,രുചിയറിയാതെയിരിക്കുക എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത് ബാധിച്ചവരും അവരുമായി ഇടപഴകിയവരും 14 മുതൽ 28 ദിവസം വരെ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിനായുള്ള പ്രതിരോധ മാർഗങ്ങൾ താഴെ പറയുന്നവയാണ്.

1 കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക
2 പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക
3 സാമൂഹിക അകലം പാലിക്കുക
4 ആൾകൂട്ടം ഒഴിവാക്കുക
ഇതിന് പ്രതിരോധമാണ് വേണ്ടത്.
ഭയം വേണ്ട ജാഗ്രത മതി.

മുഹമ്മദ് ഇജാസ് .വി
6 എ മദ്രസ്സ തലീമുൽ ആവം യു പി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം