മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എൻറെ മുറ്റത്തെത്തി
ഞാൻ നടക്കും എൻറെ -
നാട്ടുവഴികളും-
എൻറെ കളിസ്ഥലവും -
എനിക്കന്യമായി.
ഞാൻ എൻറെ വീടിന്റെ വാതിൽ -
ശക്തമായി കൊട്ടിയടച്ചു
ഇല്ല വിടില്ല ഞാൻ ---
ചെറുത്തു നിൽക്കും .
കൈകഴുകി കൈകഴുകി --
ശുദ്ധി വരുത്തി
ഞാൻ കൊറോണയെ--
തടഞ്ഞു നിർത്തും,
എൻറെ പരിസരവും ശുദ്ധമാകും.
എൻറെ കുടുംബത്തെ--
എൻറെ നാടിനെ തകർക്കുന്ന
പടുവൃക്ഷത്തിന്റെ ശാഖകൾ
ഞാൻ അറുത്തെറിയും.
അറിയുന്നു ഞാൻ -- കൊറോണയെ
എൻറെ രാജ്യത്തെ തുരത്തുന്ന
മഹാദുരന്തത്തെ,
നമ്മെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന
ആ വൈറസായ --- കൊറോണയാം
ചങ്ങലയെ
നാം ഒറ്റക്കെട്ടായി നിന്ന്
തകർത്തെറിയാം.

അക്ഷയ് വിശ്വനാഥ്
7 C മണ്ണാറശാല യു.പി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത