മഡോണ.എൽ.പി.എസ്സ്.കമ്പംമെട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കമ്പംമെട്ട്

കേരളാതമിഴ്നാട് ബോഡറിനോട് ചേർന്ന് കിടക്കുന്ന അതിമനോഹരമായ ഗ്രാമത്തെ വേർതിരിക്കുന്നതാണ് അവിടുത്തെ ചെക്ക്‌പോസ്റ്റ് ,ആ ഗ്രാമത്തെ മനോഹാരിയാക്കിയത്. തമിഴ് നാടിനോട് ചേർന്ന് കിടന്നാലും കേരളത്തിന്ന്റെ ഭംഗിയും സൗന്ദര്യവും കമ്പുംമേറ്റിന് ഉണ്ട് .പ്രഭാതത്തിൽ മനസിനെ തഴുകി ഉണർത്തുന്ന മന്ദമാരുതൻ ,മഴക്കാലമായാൽ ഊട്ടിയിലെ തണുപ്പ് ഈ ഗ്രാമത്തിലെ നിവാസികൾ മലയാളവും തമിഴും ഒകെ സംസാരഭാഷയായി ഉപയോഗിക്കുന്നു.

ദേവാലയത്തിന്റ തുടക്കം

സഹ്യൻറെ നിറുകയിൽ തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പ്രദേശമാണു കമ്പംമെട്ട്. ഏകദേശം 18 കുടുംബങ്ങൾ 1958-59 ൽ മൂങ്കിപ്പള്ളിയിലും കമ്പംമെട്ടിലുമായി കുടിയേറിപ്പാർത്തു.

ഒൻപതുകിലോമീറ്ററോളം ദൂരത്തുള്ള നെറ്റിത്തൊഴുപള്ളിയിലാണ് ഇവർക്കു ബലിയർപ്പണത്തിനു പോകേണ്ടിയിരുന്നത്. കാട്ടിലൂടെയുള്ള ദുർഘടയാത്ര! അങ്ങനെയിരിക്കെ, കമ്പംമേട്ടിൽ ആരാധനാലയം സ്ഥാപിക്കുന്നതിനെപ്പറ്റി നെറ്റിത്തൊഴുപ്പള്ളി വികാരി തൈച്ചേരിൽ ബ. ജോർജച്ചനുമായി വിശ്വാസികൾ ആലോചിച്ചു. ആയിടെ നെറ്റിത്തൊഴുവിലെത്തിയ ചങ്ങനാശേരി അതിരൂപതാ വികാരിജനറാൾ ഏറ്റം ബ. എൽ. ജെ. ചിറ്റൂരച്ചനോടു വിശ്വാസികൾ ഇക്കാര്യമുന്നയിച്ചു. വിശ്വാസികളുടെ താല്പര്യം പരിഗണിച്ചു കമ്പംമെട്ടിൽ ഞായറാഴ്ചകളിൽ ദിവ്യബലിയർപ്പിക്കാൻ രൂപതയിൽനിന്ന് അനുമതി നല്കി. അങ്ങനെ കള്ളിവയലിൽ ശ്രീ മൈക്കിളിൻറെ എസ്റ്റേറ്റു ബംഗ്ലാവിൽ തൈച്ചേരിൽ ബ. ജോർജച്ചൻ ആദ്യത്തെ ദിവ്യബലിയർപ്പിച്ചു.