മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ക്വാറന്റെൻ

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റെൻ      

  അമ്മു സോഫയിൽ ചാഞ്ഞു കിടന്ന് വിഷമത്തോടെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി. ഒരു കൊല്ലമായി അവളുടെ അമ്മ വിദേശത്ത് നേഴ്സായി ജോലി ചെയ്യുകയാണ്.അമ്മുവിന് അഞ്ച് വയസ്സായപ്പോഴാണ് അമ്മയ്ക്ക് വിദേശത്ത് ജോലി ലഭിച്ചത് അമ്മുവിന്റെ ആറാം പിറന്നാളാണ് ഈ വരുന്ന ജനുവരി നാലിന് .  അമ്മ നാലു ദിവസം കൂടി കഴിഞ്ഞാൽ മോളെ കാണാൻ വരുമെന്ന് ഇന്നലെ വിളിച്ചു പറഞ്ഞതിന്റെ ത്രില്ലിലാണ് അവൾ. അവൾ താൻ വരച്ച ചിത്രങ്ങൾ എല്ലാം അടുക്കി വച്ചു. അമ്മ വരുമ്പോൾ കാണിച്ചു കൊടുക്കണം. അമ്മയെ കെട്ടിപ്പിടിച്ച് ഒരു പാട് ഉമ്മ കൊടുക്കണം.           അങ്ങനെ അവൾ അമ്മയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്നുമുള്ള അച്ഛന്റെയും അമ്മൂമ്മയുടെയും സംസാരം അവളെ ഞെട്ടിച്ചു കളഞ്ഞത്. അവൾക്ക് സങ്കടം സഹിക്കാനാവില്ല. ലോകം മുഴുവനും കൊറോണ എന്ന മാരകമായ ഒരു വൈറസ് പടർന്നു പിടിക്കുന്നുണ്ടത്രേ! അന്താരാഷ്ട്ര വിമാന ത്താവളങ്ങളെല്ലാം അടച്ചു പൂട്ടുകയാണെന്നും നീനയ്ക്ക് ഇങ്ങോട്ട് വരാൻ   കഴിയില്ല എന്നുള്ള അവരുടെ സംസാരം കേട്ട് അമ്മു തളർന്നിരുന്നു. ആ കൊച്ചു മിഴികളിൽ നിന്നും കണ്ണീർ തുടുത്ത കവിളിലൂടെ മടിയിലേക്ക് വീണു. അവൾ അമ്മയെ കാണിക്കാൻ വരച്ച ചിത്രങ്ങൾ അവളുടെ പുസ്തകത്തിൽ വച്ചു. അച്ഛനും അമ്മൂമ്മയും അവളെ ആശ്വസിപ്പിച്ചു.             പിറ്റേന്ന് പതിവുപോലെ അമ്മു സ്കൂളിൽ പോയി.അവൾ ആ കെ വിഷമത്തിലായിരുന്നു. ക്ലാസിലെ മിടുക്കിയായ അമ്മുവിന് ആ പഴയ പ്രസരിപ്പൊന്നും കാണാത്തതു കൊണ്ട് ടീച്ചർ അവളോട് കാര്യം തിരക്കി. അവളെ ഏറെ സ്നേഹിച്ചിരുന്ന ടീച്ചർക്ക് ആകെ വിഷമമായി. അമ്മുവിന് കൊറോണ വൈറസ് എന്താണെന്നും അത് എങ്ങനെ വന്നെന്നും അതിനെ തടയാൻ എന്തു ചെയ്യണ മെന്നും അറിയാൻ ധ്യതിയായി.അവൾ ടീച്ചറോട് ചോദിച്ചു. ടീച്ചർ അവളെ മടിയിലിരുത്തി ക്ലാസിലെ എല്ലാ കുട്ടികൾക്കും കൊറോണയെക്കുറിച്ച് പറഞ്ഞു കൊടുത്തു.                    ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച കോവിഡ് 19 എന്ന മാരക വൈറസ് ലോകമൊന്നാകെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്            അന്നു വൈകുന്നേരം വീട്ടിലെത്തിയ അവളെ അമ്മൂമ്മ ചായ കുടിക്കാൻ വിളിച്ചു. അമ്മു ടീച്ചർ പറഞ്ഞ കാര്യം ഓർത്തു. അവൾ നേരെ കുളിമുറിയിൽ ചെന്ന് സോപ്പെടുത്ത് കൈകളും കാലുകളും നന്നായി കഴുകി. സാധാരണ അവൾക്ക് അതിനെല്ലാം മടി ആയിരുന്നു. അമ്മൂമ്മ വഴക്കു പറഞ്ഞാലേ അവൾ കൈകൾ കഴുകാറുള്ളൂ... ഇന്ന് പതിവില്ലാതെ എന്താ ഇങ്ങനെ ചെയ്യുന്നത് എന്ന അമ്മൂമ്മയുടെ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു.           അമ്മൂമ്മേ  കൊറോണ എന്ന രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെട്ടന്ന് പകരും.സേപ്പു പയോഗിച്ച് നമുക്ക് കൈകളിലെ വൈറസിനെ നശിപ്പിക്കാം. ചായ കുടിച്ച് കൊണ്ട് ടീച്ചർ പറഞ്ഞു കൊടുത്തതെല്ലാം അവൾ അച്ഛനും അമ്മൂമ്മയ്ക്കും പറഞ്ഞു കൊടുത്തു. അച്ഛാ പിറന്നാളിന് പാദസരം വാങ്ങാൻ നാളെ ടൗണിൽ പോകുമ്പോൾ സാനിറ്റെസറും മാസ്കും വാങ്ങാം. അതു കേട്ട് അച്ഛൻ വിസ്മയത്തോടെ അവളെ നോക്കി. അച്ഛാ  ടീച്ചർ പറഞ്ഞു രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണെന്ന്. അതു കൊണ്ട്  അച്ഛൻ ജോലിക്കു പോകുമ്പോൾ ഇനി മുതൽ മസ്ക് ധരിക്കണം. അന്നു രാത്രി അമ്മ വിളിച്ചപ്പോൾ അവൾ ടീച്ചർ പറഞ്ഞതെല്ലാം അമ്മയോടും പറഞ്ഞു. അമ്മ മാസ്ക് ധരിച്ചിട്ടുണ്ടെന്നും സിനിറ്റൈസർ ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞപ്പോൾ അമ്മുവിന് ആശ്വാസമായി. പിറ്റേന്ന്  തന്നെ അവൾ കടയിൽ പോയി അതെല്ലാം വാങ്ങി. കുഞ്ഞു മുഖത്ത് മാസക് ധരിച്ചു വരുന്ന അമ്മുവിനെ കണ്ടപ്പോൾ കുട്ടികൾ കളിയാക്കി ചിരിച്ചു.അവരോടൊക്കെ അവൾ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് പറഞ്ഞു. അന്നു രാവിലെ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ അവളെ അഭിനന്ദിച്ചു. നാളെ മുതൽ സ്കൂൾ തുറക്കില്ലെന്നും പരീക്ഷകൾ നടക്കില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞപ്പോൾ അമ്മുവിന് സങ്കടമായി. എങ്കിലും എല്ലാം നമ്മുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് അവൾ തിരിച്ചറിഞ്ഞു.          അന്ന് വൈകുന്നേരം വീട്ടാൽ തിരിച്ചെത്തിയ അമ്മു വീട്ടിൽ ഒരു ആൾക്കൂട്ടം കണ്ടു. വിദേശത്തു നിന്നും അമ്മ വീട്ടിൽ എത്തിയിരിക്കുന്നു. അമ്മയെ കാണാൻ വന്ന അയൽക്കാരായിരുന്നു അത്. അമ്മയെ മാത്രം അവൾ എങ്ങും കണ്ടില്ല. അച്ഛനോട് ചോദിച്ചപ്പോൾ തന്റെ കളി സാധനങ്ങളും മറ്റും കൂട്ടിയിട്ട മുറിയിൽ മാസ്ക് ധരിച്ച് വാതിലും ജനലും അടച്ച് അമ്മ ഇരിപ്പുണ്ടെന്ന് പറഞ്ഞു. അമ്മയെ കാണണമെന്നു പറഞ്ഞപ്പോൾ കാണാൻ പാടില്ലെന്നും ടീച്ചർ പറഞ്ഞത് ഓർമ്മയില്ലേ എന്നും അമ്മൂമ്മ ചോദിച്ചു. പാതി തുറന്ന ജാലകത്തിലൂടെ അവൾ അമ്മയെ നോക്കി. ഇനി എപ്പൊഴാണ് മോൾക്ക് അമ്മയുടെ അടുത്ത് വരാൻ കഴിയുക എന്ന് ചോദിച്ചപ്പോൾ എല്ലാവരുടെയും കണ്ണു നിറഞ്ഞു. അമ്മക്ക് ആ രോഗം ഉണ്ടോ എന്നറിയാൻ ക്വാറന്റെൻ എന്ന പേരിൽ റൂമിൽ അടച്ചിരിക്കണമെന്ന് അച്ഛൻ പറഞ്ഞു. അവൾക്ക് അതെല്ലാം മനസ്സിലായി.       രോഗം വരാതിരിക്കാനും പരാതിരിക്കാനും അമ്മുവും കുടുംബവും കാണിക്കുന്ന ജാഗ്രത നമുക്കെല്ലാം മാതൃകയാണ്. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ നമുക്ക് കൊറോണ എന്ന ആഗോള ഭീകരനെ തുരത്താം.

ആദിത്യ രമേശൻ
7 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ