മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഓർക്കാപ്പുറത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കാപ്പുറത്ത്       

കൊല്ലം 1962ഹരിതാഭയുടെ മനോഹാരിത വിളിച്ചോതുന്ന ഒരു കൊച്ചുഗ്രാമം. ദൂരെ അധികം ചെറുതല്ലാത്ത ഒരു കൊച്ചു വീട്. പ്രായമായ അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു കൊച്ചു വീട് .ആ വും മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിട്ടുണ്ട്. അവരുടെ മൂത്ത മകൻ സുരേഷ് യൗവ്വനത്തിലേക്ക് കാലെടുത്തു വച്ച ഒരു ചെറുപ്പക്കാരൻ വിദേശത്തേക്ക് പറക്കുകയാണ് ഇന്ന്. അയൽക്കാരനായ ഗോവിന്ദേട്ടന്റെ മകൻ അയാൾക്ക് വിദേശത്ത് ഒരു ജോലി തരപ്പെടുത്തി കൊടുത്തു. പുലർച്ചെ 5.30ക്ക് അയാൾ വിദേശത്തേക്ക് പിറന്നു. കൊല്ലങ്ങൾ 10-40 കഴിഞ്ഞു. അതിനിടയിൽ അച്ഛന്റെ മരണവും അമ്മയും രോഗവുമെല്ലാം അയാളെ തളർത്തി തന്റെ ഏകമകൾ വിവാഹപ്രായം തികഞ്ഞ് നിൽക്കുകയാണ്. അവൾക്കനിയോജ്യനായ ഒരു വരനെ കണ്ടത്തിയതിന് ശേഷമാണ്  അയാൾ നാട്ടിൽ നിന്നും മടങ്ങിയത്. നീന ഡോക്ടറാണ്. വരൻ പ്രവീൺ. കേളേജിൽ അധ്യാപകനാണ് പ്രവീൺ. അന്ന് ടി.വി മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കൊറോണ എന്ന രോഗത്തെ പറ്റി സുഹൃത്തിനൊപ്പം സുരേഷും അറിഞ്ഞു. അയാളുടെ മനസ്സിൽ ചെറിയൊരു ഭയം മൊട്ടിട്ടു.ചൈനയിലെ വുഹാനിൽ നിന്നും പിറവിയെടുത്ത ആ മഹാമാരി പെയ്തൊഴിയില്ലെന്നും . അതിന് ലോകത്തെ ഒന്നാകെ ഇല്ലാതാക്കാനുള്ള ശക്തി ഉണ്ടെന്നും . മരുന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും . 24 മണിക്കൂറിനിടെ മരിച്ചു വീഴുന്നവരുടെ എണ്ണം ആയിരക്കണക്കിനാണ് എന്നും. സുരേഷ് ദു:ഖ പൂർവ്വം മനസ്സിലാക്കി . 2020 ആയപ്പോഴേക്കം ചൈനയും ഇറ്റലിയും ഒന്നാകെ കൊറോണയുടെ പിടിയിലകപ്പെട്ടു. ഇന്ത്യയിലും ചെറിയ തോതിൽ കൊറോണ രോഗം വ്യാപിച്ചു തുടങ്ങി കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്ക അയാളെ തളർത്തി .മാർച്ച് മാസം 26-ാം തീയതി മകളുടെ വിവാഹം. ഞെട്ടലോടെ കലണ്ടറിലേക്ക് നോക്കി മാർച്ച് 20  . "അവിടെ ഒരുക്കങ്ങൾ തുടങ്ങിക്കാണും" . ഞാനില്ലാതെ എങ്ങനാടാ ......... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി പുറത്തുവരാതായി .        പിറ്റേന്ന് പത്രത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ തന്റെ പ്രിയ സുഹൃത്ത് . അയാൾ ഒരു നിമിഷം തരിച്ചു നിന്നു.മാസ്ക്  ധരിച്ച് അയാൾ അടുത്തുള്ള സ്രവപരിശോധനാ കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. ഫലം നെഗറ്റീവാകണെ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. എന്നാൽ ഫലം പോസിറ്റീവായിരുന്നു. തന്റെ എല്ലാ ആഗ്രഹവും  തകർന്നെന്നറിഞ്ഞപ്പോൾ അയാൾ ഒരു നിമിഷം തേങ്ങി. നാട്ടിലൊരു വലിയ വീട് , മകളുടെ വിവാഹം എല്ലാം കഴിഞ്ഞ് സന്തോഷത്തോടെ ജോലിയം ഉപേക്ഷിച്ച് എല്ലാവർക്കുമൊപ്പം കഴിയണമെന്ന തന്റെ ആശകളെല്ലാം ഷീറ്റു കൊട്ടാരം പോലെ തകർന്നടിയാൻ പോകുന്നു .കുപ്പിച്ചില്ലുകൊണ്ട്  തൊണ്ടകീറി മുറിക്കുന്ന വേദനയേക്കാൾ തന്റെ മകളെ ഒരു നോക്ക് കാണാൻ കഴിയാത്തതാണ് അയാൾക്ക് അസഹനീയമായി തോന്നിയത് .കൊറോണ എന്ന മാരക രോഗം തന്നെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നത് അയാൾ അറിഞ്ഞു .ഡോക്ടർമാരുടെയും മറ്റും രാപ്പകലില്ലാതെയുള്ള സേവനം അയാൾക്കാ ശ്വാസമായി . മരണത്തോട് മുഖാമുഖം മല്ലടിക്കുമ്പോഴും അയാൾ വിവാഹം കഴിയുന്നത് വരെ മകളെ ഒന്നും അറിയിക്കരുതെന്ന് എല്ലാവരോടും ആവശ്യപ്പെട്ടു. 25 ന് ആ പിതാവ് തൻെറ എല്ലാ മോഹങ്ങളും വിട്ടെറിഞ്ഞ് കൊറോണ എന്ന രോഗത്തിന്‌ കീഴടങ്ങി അയാളുടെ ഭാര്യയെ മാത്രം വിവരം അറിയിക്കണം ഡോക്ടർമാരിലൊരാൾ പറഞ്ഞു. ഓർക്കാപ്പുറത്ത് വന്ന ഒരു ഫോൺ കോൾ തന്റെ ഭർത്താവിന്റെ മരണവാർത്തയാണെന്നറിഞ്ഞപ്പോൾ അവർ തേങ്ങി. മകൾ ഒന്നും അറിയാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചു. കളി ചിരികൾക്ക് നടുവിലും നീനയുടെ മുഖത്ത് വിഷാദം പടരുന്നത് അവർ ശ്രദ്ധിച്ചു. മകളെ യാത്രയാക്കാൻ നേരം പൊട്ടിക്കരഞ്ഞു കൊണ്ട് ആ അമ്മ മകളെ ആർദ്രമായി പുണർന്നു. അച്ഛൻ പോയെടി ........ അവരുടെ വാക്കകൾ മുറിഞ്ഞു .ഏകദേശം 10-15 പേർ പങ്കെടുത്ത ആ ചടങ്ങിൽ ഏവരും ഈറനണിഞ്ഞു. " എന്റെ അച്ഛനെ അവസാനമായൊന്ന് കാണാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അവൾ പ്രവീണിന്റെ ദേഹത്തേക്ക് വീണു.         കൊറോണ എന്ന രോഗം ഒട്ടേറെ ജീവൻ കവർന്നെടുക്കുകയാണ് . നാം ഓരോരുത്തരും ഏറെ ജാഗ്രതയോടെ സർക്കാരിന്റെ നിർദ്ദേശം പാലിച്ച് മുന്നേറണം "  രോഗം വന്ന് ചികിത്സിക്കുകയല്ല മറിച്ച് രോഗ പ്രതിരോധമാണ് മുഖ്യം

അനന്യ രമേശൻ
7A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ