മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/എല്ലാ ചുമയും വെറും ചുമയല്ല

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാ ചുമയും വെറും ചുമയല്ല      

ദിവസം ഒരിക്കലെങ്കിലും ചുമക്കാത്തവരായി ആരുമില്ല. കാരണം മനുഷ്യ ശരീരത്തിന്റെ സാധാരണ പ്രതികരണ ശേഷിയുടെ ഭാഗമാണിത്. ശ്വസന വഴിയിൽ എവിടെയെങ്കിലും ശരീരത്തിന് അഹിതമായ പൊടികളോ ശ്രവങ്ങളോ പദാർത്ഥങ്ങളോ വന്നുപെട്ടാൽ അതിനെ നീക്കം ചെയ്യാൻ ശരീരത്തിന്റെ ഒരു വിദ്യയാണ് ചുമ. എന്നാൽ എല്ലാ ചുമയും നിസ്സാരമായി എടുക്കേണ്ടതുമല്ല. ചെറിയ ജലദോഷം മുതൽ  മാരകമായ ക്യാൻസറിന്റെ വരെ സൂചനയായേക്കാം അത്. താഴെ പറയുന്ന ചുമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1.   രണ്ടാഴ്ച്ചയിലധികം നീണ്ടു നിൽക്കുന്ന ചുമ ഗൗരവത്തിലെടുക്കേണ്ടതും പരിശോധിക്കപ്പെടേണ്ടതും ആണ് 2.  ദൈനം ദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന ചുമ, ഉദാഹരണമായി സംസാരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ഉള്ളത്. 3.    ചുമയോടൊപ്പം ശീരീര വേദന, പനി,ക്ഷീണം, നെഞ്ചുവേദന എന്നിവ അനുഭവപ്പെടൽ 4.   ചുമയുടെ കൂടെ ശ്വാസതടസ്സം ,കിതപ്പ് എന്നിവ ഉണ്ടാകൽ 5.    രക്തം കലർന്ന കഫം പുത്തു വരുന്ന ചുമ 6.   ചുമ കാരണം ഇരിക്കാനോ നടക്കാനോ കഴിയാതെ വരിക മാറാവ്യാധികൾ നമ്മെ പിൻതുടരുന്ന ഈ കാലത്ത് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ   വൈദ്യ സഹായം തേടുന്ന താണ് ഉത്തമം

കിരൺ കെ
7 A മട്ടന്നൂർ.എച്ച് .എസ്.എസ്.
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം