മടി ആപത്ത്(വൈഗലക്ഷ്‍മി)-കഥ

Schoolwiki സംരംഭത്തിൽ നിന്ന്

മടിയന്മാരായ മക്കൾക്ക് അ മരണശയ്യയിൽ വെച്ച് അച്ഛൻ അച്ഛൻ നിധിയെ കുറിച്ച് വിച്ച് പറഞ്ഞുകൊടുത്ത കഥ നിങ്ങൾ കേട്ടിട്ടില്ലേ..കർഷകർ നിധിയെ കുറിച്ച് മക്കളോട് പറഞ്ഞിരുന്നു ഇല്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക.ആ കഥയൊന്ന‍ു വായിച്ച‍ു നോക്ക‍ൂ.. ഒരിടത്ത് ഒരു കർഷകനും നാല് ആൺമക്കളുംതാമ സിച്ചിരുന്നു.കർഷകൻ നല്ല അധ്വാനശീലൻ ആയിരുന്നു. എന്നാൽ മക്കൾ മഹാമടിയന്മാരും.അവർക്ക് കൃഷിയിൽ ഒന്നും താൽപര്യമുണ്ടായിരുന്നില്ല.വെറുതെ കളിച്ചുംചിരിച്ചും നാടുചുറ്റി നടക്കാൻ ആയിരുന്നു അവർക്ക്താല്പര്യം.അ ങ്ങനെ കർഷകന് അസുഖം വന്നു കിടപ്പിലായി. ക‍ുറച്ചു ദിവസങ്ങൾക്കുശേഷം അയാൾ മരിച്ചു. കർഷ കൻ മക്കൾക്ക് കുറച്ചുകാലം ജീവിക്കാനുള്ള നെല്ല് പത്താ യത്തിൽ കരുതിവെച്ചിരുന്നു.അച്ഛൻറെ മരണശേഷം അവർ ആ നെല്ല് ഉപയോഗിച്ച് കുറച്ചുകാലം ജീവിച്ച‍ു.

നെല്ല് തീരാനായപ്പോഴാണ് ഇനി എങ്ങനെ ജീവിക്കും എന്ന് അവർ ചിന്തിക്കാൻ തുടങ്ങിയത്.ഭക്ഷണം ഒന്നും കിട്ടാതെയായപ്പോൾ അവർ കൂട്ടുകാരോടും നാട്ടുകാരോടും പണം കടം വാങ്ങി ജീവിക്കാം എന്ന് കരുതി.പക്ഷേ മടിയന്മാരായ അവർക്ക് ആര് പണം കടം    കൊടുക്കാൻ  ഒരു രക്ഷയും ഇല്ലാത്ത അവർ നാല് പേരും കൂടി ഒരു തീരുമാനം എടുത്തു.നമുക്ക് കൃഷി ഒന്നും ചെയ്യാൻ അറി യില്ല.അതുകൊണ്ട്നമുക്ക് നമ്മുടെ പറമ്പ് വിൽക്കാം. 			അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പറമ്പ് വിറ്റ പണവും എല്ലാം തീർന്നു തുടങ്ങി.മടിയന്മാരായ അവരെ ആരും സഹായിക്കാൻ ഉണ്ടായില്ല.അമിതമായ മടിയാണ് ഈ ഈ ദുരിതത്തിന് എല്ലാം കാരണമായതെന്ന് അവർക്ക് ക്ക് മനസ്സിലായി.ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ബോധ്യ മായതോടെ അവർ ആവുന്ന രീതിയിൽ ജോലി എടുത്തു ജീവിക്കാൻ തുടങ്ങി.