മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ ഞാനും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും കൂട്ടുകാരും

കൊറോണാ കാലത്തെ കുട്ടുകാരെ ഞാൻ പരിചയപ്പെടുത്താം. വീട്ടിൽ ഒരു വലിയ അവരപ്പന്തൽ ഉണ്ട്. അതിൽ വരുന്ന എല്ലാ ജീവികളും എന്റെ കുട്ടുകാരാണ്. പാത്തും പതുങ്ങിയും വരുന്ന ഓന്ത് അതിൽ ഒരാളായിരുന്നു. എന്നും വരുന്ന കരിവണ്ടിനെ എനിക്ക് ഇഷ്ടമാണ്. പല നിറത്തിലുള്ള പൂമ്പാറ്റകൾ അവിടെ വരും. ഞാൻ അവരോട് സംസാരിക്കും. അവരപന്തലിൽ നിറയെ അവര ഉണ്ടാകും. അവര തോരൻ എനിക്ക് വളരെ ഇഷ്ടമാണ്. തൊട്ടടുത്തായി ഞാൻ നട്ട പയർ വളർന്നു വരുന്നുണ്ട്. അതിനു ഞാൻ എന്നും വെള്ളം നനക്കും. അവരപ്പന്തലിൽ കാക്കയും ഇടക്ക് അണ്ണാനും വരും. തേൻകുരുവികൾ കൂട്ടമായി വരും. ഒറ്റയ്ക്ക് വരുന്ന കരിവണ്ടിനെയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. അവൾക്ക് പൂമ്പാറ്റയെപോലെ ഭംഗിയാണ് .

നിവ പാർവ്വതി കെ
2 മടത്തിൽ പൂക്കോട് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ