ബ്ലോസം പബലിക് സ്കൂൾ ചെരണി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം,സമൂഹ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം,സമൂഹ ശുചിത്വം

മനുഷ്യകുലം നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി ഒരു ലോക മഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന് പരിഥിതി മലിനീകരണം ഒരു ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. മണ്ണും,വെള്ളവും,വായുവും ഒരുപോലെ മലിനമായിരിക്കുന്നു.നഗരങ്ങൾ വളരുകയും വ്യവസായ ശാലകൾ ഒരു മാനദണ്ഡവും പരിഗണിക്കാതെ പെരുകുകയും ചെയ്യുന്നതിനനുസരിച്ചു നഗരങ്ങളിൽ ജനദാഹുല്യം ഉണ്ടാകുകയും അതോടൊപ്പം മാലിന്യങ്ങൾ കുന്നുകൂടുകയും എന്നാൽ ആ മാലിന്യങ്ങൾ സംസ്കരിക്കാൻ വേണ്ട ശാസ്ത്രീയ സംവിധാനങ്ങൾ നടപ്പിലാക്കുകയും വേണം ഇല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും.മഹാ വ്യാധികളും വൈറസുകളും പടർന്നു പിടിക്കും. ആതുരാലയങ്ങൾ നിർമിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടുപിടിച്ചത് കൊണ്ടോ മാത്രം ഈ പ്രശനങ്ങൾ പരിഹരിക്കാൻ കഴിയില്ല.വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക,വാഹനങ്ങളിലെ പുക നിയന്ത്രിക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ പാടെ വർജിക്കുക,പുഴകളെയും ജലസ്രോതസ്സുകളും മലിനമാകാതെ സൂക്ഷിക്കുക,ജനങ്ങളിൽ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്കരണത്തെ കുറിച്ചും ബോധവൽക്കരിക്കുക എന്നാൽ ഒരു പരിധിവരെ പ്രകൃതിയെ മലിനമാകാതെ സൂക്ഷിക്കുകയും രോഗങ്ങളിൽ നിന്ന് രക്ഷ നേടുകയും ചെയ്യാം.

ഫാത്തിമ സബ
6B ബ്ലോസ്സം പബ്ലിക് സ്കൂൾ ,ചെരണി മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം