ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ വീണ്ടും പ്രകൃതിയിലേക്ക്...

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും പ്രകൃതിയിലേക്ക്...

കിട്ടു മുയലും അക്കു മാനും വലിയ ചങ്ങാതിമാരായിരുന്നു. അവർ എപ്പോഴും ഒരുമിച്ചാണ് കുളിക്കാനും ഭക്ഷണം തേടിയുമെല്ലാം പോകുന്നത്. ഒരു ദിവസം അവർ പുഴയിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അതിനു സമീപം ഒരു കൂട്ടം മനുഷ്യർ പുഴ മലിനമാക്കുന്നത് കണ്ടു. അവർക്ക് വളരെ സങ്കടം തോന്നി.
കിട്ടു പറഞ്ഞു :"കണ്ടോ അക്കു, മനുഷ്യർ അവനാൽ കഴിയുന്നതെല്ലാം പ്രകൃതിയിൽ കെട്ടിപ്പൊക്കി. ഇപ്പോൾ അവളെ കൊന്നുകൊണ്ടിരിക്കുന്നു".
അക്കു ആ മനുഷ്യർ പോകുന്നത് നോക്കിക്കൊണ്ട് പറഞ്ഞു :"പ്രകൃതിക്ക് വേദനിക്കുന്നുണ്ടായിരിക്കാം അല്ലേ. അവളുടെ കരച്ചിൽ ആരും കേൾക്കുന്നില്ലല്ലോ, പക്ഷേ ദൈവം കേൾക്കും.ഇതെല്ലാം ഉടനെ അവസാനിക്കും."
അവർ തിരിച്ചു തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. ദിവസങ്ങൾ ഒരുപാട് കടന്ന് പോയി. അതുപോലെ പ്രകൃതിയും മാറിത്തുടങ്ങി. വീണ്ടുമൊരു ദിവസം കിട്ടുവും അക്കുവും പുരക്കരയിൽ എത്തി. അവർക്ക് വല്ലാത്തൊരു അനുഭൂതി തോന്നി. അവർ നോക്കുമ്പോൾ അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞിട്ടുണ്ട്. പുഴയിലേയും മണ്ണിലേയും വായുവിലേയും മാലിന്യങ്ങൾ കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം ദൈവം പ്രകൃതിയുടെ പഴയ സ്ഥിതി തിരികെ കൊണ്ടുവന്നതാണെന്ന് അവർ ഓർത്തു.
അക്കു കിട്ടുവിനോട് ചോദിച്ചു: "മനുഷ്യർ എല്ലാം എവിടെ?ആരെയും കാണുന്നില്ലല്ലോ. ഇടക്ക് ഒരാളെയോ രണ്ടാളെയോ മറ്റും കാണാം. ഇതിന്റെ എല്ലാം അർത്ഥം എന്താണ്?"
എന്താണെങ്കിലും നമുക്ക് അനുഗ്രഹമാണെന്ന് കരുതി അവർ കളിക്കാൻ പോയി. അപ്പോഴാണ് അവർ കാക്കച്ചിയെ കണ്ടു മുട്ടിയത്.മനുഷ്യ ലോകം എവിടെ എന്ന അവരുടെ ചോദ്യത്തിന് കാക്കച്ചി മറുപടി നൽകി. "താനാണ് വലുത് എന്ന് ഭാവിച്ച് ജീവിച്ചിരുന്ന മനുഷ്യർ ഇന്ന് ഒരു വൈറസ് കാരണം വീടി നുള്ളിൽ തന്നെയാണ്."
കിട്ടു പറഞ്ഞു :"പ്രകൃതിക്ക് മനുഷ്യരെ കൂടാതെ ജീവിക്കാനാകും. അവൾ മനുഷ്യർക്ക് അനുഗ്രഹം വർഷിച്ചപ്പോൾ അവളെ അവർ ചൂഷണം ചെയ്തില്ലേ. അതിനുള്ള ശിക്ഷയാകാം ഇത്.
അക്കു ചോദിച്ചു :"ഒരുപക്ഷേ ഇതിൽ നിന്നും അവർ പാഠം ഉൾക്കൊണ്ടില്ലെങ്കിലോ? "
കാക്കച്ചി പറഞ്ഞു :"ഈ വൈറസിൽ നിന്നും രക്ഷനേടി മനുഷ്യർ തുടർന്ന് ജീവിക്കുമ്പോൾ പ്രകൃതിയേയും പരിസ്ഥിതിയേയും വേദനിപ്പിക്കാതെ മലിനമാക്കാതെ ജീവിക്കട്ടെ. ഒരുപക്ഷേ മറിച്ചായാൽ ഇതുപോലത്തെ തിരിച്ചടികൾ ഇനിയും പ്രതീക്ഷിക്കാം".
ശേഷം മനുഷ്യരില്ലാത്ത കുളിർമയുള്ള ആ മനോഹരമായ പ്രകൃതിയിൽ കിട്ടുവും അക്കുവും കാക്കച്ചിയും സമാധാനത്തിൽ കളിച്ചു...

ശബ്നം ഫാത്തിമ ശിഹാബ്
9 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ