ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/സൂഷ്മാണു..

Schoolwiki സംരംഭത്തിൽ നിന്ന്
സൂഷ്മാണു..

ചൈനയിലെ വുഹാനിൽ നിന്നും ഉയിർകൊണ്ട ഒരു മഹാമാരി ഇന്ന് ലോകത്തെ ആകെ താളംതെറ്റിച്ചിരിക്കുന്നു. ഒരു പ്രദേശത്തെയോ രാജ്യത്തെയോ മാത്രമല്ല ലോകജനതയുടെ തന്നെ ജീവിതതാളം തെറ്റിക്കാൻ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂഷ്മാണുവിന്‌ കഴിയുന്നുവെങ്കിൽ ബുദ്ധിരാക്ഷസരെന്നും തിരിച്ചറിവിന്റെ ലോകത്തെ അതികായൻ എന്നും സ്വയം വിശേഷിപ്പിച്ചു കൊണ്ടിരുന്ന മനുഷ്യർ എത്രയോ നിസാരൻ. നാം എത്രയൊക്കെ വളർന്നാലും ആ വളർച്ചയ്ക്ക് തടസം നിൽക്കാൻ വളരെ ചെറിയ കാര്യങ്ങളെ കൊണ്ടു വരെ സാധിക്കും.

കൊറോണ എന്നാ ഈ മഹാവിപത്തിനെ തടുക്കാൻ ലോകജനത ഒരുമിച്ചു പേരാടുകയാണ്. ജാതി, മതം, രാഷ്ട്രീയം, സാമ്പത്തികം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റകെട്ടായി നിൽക്കുന്നു. എങ്കിലും ഏതൊരിടത്തും ഉള്ളതുപോലെ പ്രശ്നക്കാർ ഇവിടേയും ഇല്ലാതില്ല. എങ്കിലും പ്രതിരോധത്തിന്റെ കാര്യത്തിൽ ലോകത്തിനു മാതൃകയാവുകയാണ് നമ്മുടെ കൊച്ചുകേരളം .5% പ്രശ്നക്കാരാണെങ്കിൽ ബാക്കി 95% സർക്കാർ നിർദേശങ്ങൾ പാലിച്ചു ജീവിക്കുന്നവരാണ് ഇവരാണ് കേരളത്തിന്റെ നേട്ടം ആ നേട്ടത്തിൽ പങ്കുവഹിക്കാൻ നമുക്കും കഴിയട്ടെ

സർക്കാരും, ആരോഗ്യപ്രവർത്തകരും, നിയമപാലകരും, ജനങ്ങളും ഒരുമിച്ചു നില്കുന്നതുകൊണ്ടാണ് നമ്മുടെ കേരളംവളരെ പെട്ടന്ന് ആത്മവിശ്യാസത്തോടെ മുന്നേറുന്നത്. മതപരവും, രാഷ്ട്രീയപരവും, കുടുംബപരവുമായ എല്ലാ ഒത്തുചേരലുകളും online ലൂടെ ആക്കി ജനങ്ങളും നന്നായി സഹകരിക്കുന്നു.നമ്മുടെ മുഖ്യമന്ത്രി പറയുന്നതുപോലെ മനസുകൊണ്ട് ഒന്നായിനിന്നു ശാരീരിക അകലം പാലിച്ചു കൊണ്ടും വ്യക്തിശുചിത്വം പാലിച്ചുകൊണ്ടും നമ്മുക്ക് ഒന്നിച് ഈ മഹാമാരിയെ നേരിടാം.

ഗൗരി കൃഷ്ണ
7 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം