ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

മീനത്തുപുരം എന്ന ഒരു കുഗ്രാമത്തിൽ ഒരു ധനികയായ സ്ത്രിയും അവരുടെ പൊങ്ങച്ചക്കാരിയായ മകൾ സെലിനും താമസിച്ചിരുന്നു. അവരുടെ വീട്ടിൽ പണി ചെയ്ത്, ആ തുചഛമായ പണം കൊണ്ടാണ് അവരുടെ അയൽ പക്കകാരി മീനയും അവരുടെ കുടുബവും താമസിച്ചരുന്നത്. അവർ ധനികരായിരുന്നത് കൊണ്ട് അവർ ഒന്നിനും ഒരു വിലയും നൽകിയിരുന്നില്ല. അങ്ങനെഒരു ദിവസം സെലിൻ വെറുതെ വെളളം കളയുന്നത് കണ്ട് പാവപെട്ട ആ സ്ത്രീ അവളെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു 'നമ്മടെ അമ്മയാണ് ഭൂമി നമ്മുടെ അമ്മയുടെ ദാനമാണ് വെള്ളവും, പുഴകളും, മരങ്ങളും, നമ്മുടെ ചുറ്റുപാടുകളുമെല്ലാം നാം അത് ദുരുപയോഗം ചെയ്യരുത് ' പക്ഷെ അഹങ്കാരി ആയ അവൾ അതൊന്നും വകവെച്ചില്ല. അതു മല്ല പാവപ്പെട്ട ആ സ്ത്രീയെ തല്ലുകയും ചെയ്തു.എന്നാൽ ഈ പാവപ്പെട്ട സ്ത്രീയും അവരുടെ കുടുബവും എപ്പോൾ മഴ വന്നാലും ആ വെളളം ശേഖരിച്ചുവെക്കുമായരുന്നു.അവിടുത്തെ ധനികരായ ആളുകൾ അവരുടെ വാഹനങ്ങൾ കഴുകിയിരുന്നതും മാലിന്യം നിക്ഷേപിച്ചിരുന്നതും അവിടെയുള്ള പുഴകളിലായിരുന്നു. ആ മാലിന്യം തിന്ന പക്ഷികളും മൃഗങ്ങളും ചത്തൊട്ടുങ്ങി അവരിലൂടെ പല വിധ രോഗങ്ങൾ മനുഷ്യർക്കും പടർന്നു പിടിച്ചു. അങ്ങനെ മനുഷ്യർക്കു പുറത്ത് ഇറങ്ങാൻ വയ്യാതായി നാട്ടിലാകെ ക്ഷാമം പടർന്നു പിടച്ചു ഒരു നേരത്തെ ഭക്ഷണത്തിനും, വെള്ളത്തിനുമായി അവർ വലഞ്ഞു. അനേകം പുഴകളുണ്ടായിട്ടും ഒരു തുള്ളി വെള്ളം കിട്ടാതെ അവർ വലഞ്ഞു. എന്നാൽ പാവപ്പെട്ട ആ സ്ത്രീയും അവരുടെ കുടുബത്തനും വലിയ കുഴപ്പമൊന്നും ഉണ്ടായില്ല. ധനികരായ അവർ ഒരു തുള്ളി വെള്ളത്തിനായി യാചിച്ചു അവർ വെള്ളത്തിനായി പോയ സമയത്ത് ആ അമ്മയും മകളും കുഴഞ്ഞു വീണു. അപ്പോൾ ആ മകൾ പാവപ്പെട്ട ആ അമ്മയുടെ വാക്കുകൾ ഓർത്തു ആ അമ്മ വെള്ളം നൽകിയെങ്കിലും അവരുടെ ജീവൻ നിലനിർത്താൻ സാധിച്ചല്ല. ഓർക്കുക
" ഭൂമി എന്ന നമ്മുടെ അമ്മയുടെ ദാനമാണ് എല്ലാം, നാം ശ്വസിക്കുന്ന ഈ വായു പോലും അതുപോലെ തന്നെ നാം നമ്മുടെ അമ്മയായ പ്രകൃതിയെയും സ്നേഹിക്കാന്നും സംരക്ഷിക്കാനും ബാധ്യസ്ഥരാണ്

ആഗ്നസ് ഫിലിപ്പ്
8 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ