ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/മനുഷ്യനും പ്ലാസ്റ്റിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്ലാസ്റ്റിക്കും

ജീവിതം സുഖപൂർണ്ണമാക്കാനുള്ള മനുഷ്യന്റെ പരിശ്രമം വിജയിപ്പിച്ച വസ്തുവാണ് പ്ലാസ്റ്റിക്. കൊണ്ടു നടക്കാനും സൂക്ഷിച്ചു വയ്ക്കാനും വൃത്തിയാക്കി വയ്ക്കാനും ഏറ്റവും എളുപ്പമുള്ള ഒരു വസ്തുവാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഭാരക്കുറവുള്ള ഒരു വസ്തുവാണ് മാത്രമല്ല ഇത് ഏറെ നാൾ നിലനിൽക്കും ഇവയെല്ലാം പ്ലാസ്റ്റിക് ഉപയോഗിക്കാൻ മനുഷ്യനെ കൂടുതൽ പ്രേരിപ്പിക്കുന്നു. കാരണം മനുഷ്യൻ അവന്റെ ജീവിതം ലളിതമാക്കാൻ ആഗ്രഹിക്കുന്നവനാണ്. മനുഷ്യജീവിതത്തെ ഒരുപാട് സഹായിച്ച വസ്തുവാണിത്.

1912 മുതലാണ് പ്ലാസ്റ്റിക്കിന്റെ നിർമാണം ആരംഭിക്കുന്നത്.എന്നാൽ ഭാരതത്തിൽ പ്ലാസ്റ്റിക് നിർണമ്മണം ആരംഭിക്കുന്നത് 1940 മുതലാണ് 2006 ൽ പ്ലാസ്റ്റികിന്റെ ഉപഭോഗം 6 ദശലക്ഷം ടണ്ണായി.പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം സമസ്ത മേഖലകളിലും വലിയ മാറ്റം വരുത്തി.എല്ലാം മേഖലകളിയും പ്ലാസ്റ്റിക് ആധിപത്യം സ്ഥാപിച്ചതോടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുവായി ഇത് മാറിയിരിക്കുന്നു.

അമേരിക്ക പോലുള്ള രാജ്യങ്ങൾ പ്ലാസ്റ്റിക് തള്ളുന്നത് കടലുകളിലേക്കാണ്. ഇവയെല്ലാം ഭൂമിക്ക് ദോഷം ചെയ്യുകയാണ്. ലോകത്തിലെ ആകെ ഉപയോഗം വെച്ചു നോക്കുമ്പോൾ കേരളത്തിലെ ഉപയോഗം 40%കൂടുതലാണ്. കോടി കണക്കിന് ടൺ പ്ലാസ്റ്റിക്കാണ് പലയിടങ്ങളിയിലും കെട്ടിക്കിടക്കുന്നതു മനുഷ്യൻ ഉപയോഗിക്കുന്നതിൽ നാലിൽ മൂന്നുഭാഗം വസ്തുക്കളും പ്ലാസ്റ്റിക്കിനാൽ നിർമ്മിതമാണ്.

ഭൂമിയുടെ ഏറ്റവും വലിയ ശത്രുവാണ് പ്ലാസ്റ്റിക് മനുഷ്യൻ നിർമിച്ചത് മനുഷ്യനു തന്നെ വിനയായി. പ്ലാസ്റ്റിക് കാരണം എത്ര രോഗങ്ങൾ ഉണ്ടായാലും മനുഷ്യൻ അതിന്റെ ഉപയോഗം കുറയ്ക്കുന്നില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമ്മുക്ക് കുറയ്ക്കാം ബാഗുകൾക്കു പകരം തുണി കൊണ്ടുള്ള ബാഗുകൾ ഉപയോഗിക്കുക. ഇങ്ങനെ ചെറിയ ചെറിയ പ്രവർത്തികൾ ചെയ്തുകൊണ്ട് ഭൂമിയെയും നമ്മളെയും നമ്മുക്ക് സംരക്ഷിക്കാം.

നന്ദന പ്രശാന്ത്
6 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം