ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രതീക്ഷ നമ്മെ നയിക്കട്ടെ

പ്രതീക്ഷ നമ്മെ നയിക്കട്ടെ

ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ്. ഏറെ വികസിതമായ എത്രയോ രാജ്യങ്ങളിൽ ഇപ്പോഴും സംഹാരതാണ്ഡവമാടുകയാണ് കൊറോണ വൈറസ്. പഴങ്ങൾ കഴിക്കുക, സ്ഥിരമായുള്ള വ്യായാമം എന്നിവകളിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടാം. ആരോഗ്യമുള്ള ഒരു ശരീരം രോഗങ്ങളെ ചെറുത്തു നിർത്തും.

മറ്റുള്ളവരുമായുള്ള ഇടപെടലുകൾ ആണ് കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണം. പനി, തുമ്മൽ, ചുമ, ശ്യാസംമുട്ടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പോത്തുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക.കൂട്ടം കൂടി നിൽക്കാൻ പാടില്ല. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. നമുക്ക് ചെയ്യാൻ കഴിയുന്നത് :

നമുക്ക് രണ്ടു കൈകൾ ഉള്ളത് കൊറോണ പോലുള്ള വൈറസുകളെ നേരിടാനാണ്. കൈകളിലൂടെ കൊറോണ നമ്മളിലേക്ക് കയറാൻ അനുവദിച്ചു കൂടാ. കഴിവതും നമ്മുടെ കൈ കൾ ഉപയോഗിച്ച് മൂക്ക് കണ്ണ് എന്നിവയിൽ തൊടാതിരിക്കുക. ശരീരത്തിനുള്ളിൽ കയറിയതിനു ശേഷമാണ് വൈറസുകൾ സജീവമാകുന്നതും പെരുകുന്നതും. അതുകൊണ്ട് കയ്യിൽ പറ്റിയാൽ ശരീരത്തിൽ കയറാൻ അനുവദിച്ചു കൂടാ. ഇതൊരു ശീലമായി പരിശീലിക്കുക. ഇരു കൈകളും പരസ്പരം തൊടാതിരിക്കാനും ശ്രദ്ധിക്കുക. സാധ്യമാകുന്നില്ലങ്കിൽ ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കഴുകുക, വൈറസ് ശരീരത്തിനുള്ളിൽ എത്തില്ല.

സാമൂഹിക അകലം പുലർത്തുക എന്നതാണ് കോവിഡിനെതിരെ ഉള്ള ഏറ്റവും ശക്തമായ ആയുധമെന്നതിനാൽ, അനിവാര്യമാണ് ഇപ്പോഴത്തെ അടച്ചിടൽ. ഒരു കാരണവശാലും അതു ലംഘിക്കാൻ ആരെയും അനുവദിച്ചു കൂടാ. രാജ്യം 40ദിവസം അടച്ചിടുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കാൾ വിലപ്പെട്ടതാണ് മനുഷ്യ ജീവൻ എന്നതിനാലാണ് നമ്മുടെ ഭരണാധി കാരികൾ ഈ തീരുമാനം എടുത്തത്. പ്രധാന മന്ത്രി മുതൽ ഗ്രാമത്തിലെ സാധാരണക്കാരൻ വരെ രക്ഷപെടണമെങ്കിൽ നിയന്ത്രണത്തിന്റെ ലക്ഷ്മണരേഖ നമ്മൾ ലംഘിക്കാതിരിക്കണമെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും അത് ഇപ്പോഴും മനസിലാക്കിയിട്ടില്ല. എന്നു മാത്രമല്ല വലിയൊരു ദുരന്തത്തിലേക്ക് വഴി തുറന്ന് വയ്ക്കുകയുമാണോ. നമ്മുടെ ഇന്നത്തെ പ്രവർത്തികളാണ് നാളെയെ നിശ്ചയിക്കുന്നതെന്ന്‌ അതീവ തീഷ്ണമായ ഈ രോഗ വേളയിൽ ഓരോ അടിയും ശ്രദ്ധിച്ചു മുന്നേറണമെന്നതും ഈ കൂട്ടം മനസ്സിലാക്കാൻ പോകുന്നത് ഇവർ മൂലം രോഗ വ്യാപനം നടക്കുമ്പോഴായിരിക്കുമോ? 24മണിക്കൂറും ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ശുചികരണ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ത്യാഗം നാം ഓർക്കേണം.

രാജ്യം അടച്ചിട്ടതിനാൽ പലരും വരുമാനമില്ലാത്ത അവസ്ഥ യിലാണ്. ജനങ്ങൾക്കുണ്ടാകുന്ന ഭഷ്യ പ്രതിസന്ധി പരിഹരിക്കാൻ കേരള -കേന്ദ്ര സർക്കാരുകൾ സൗജന്യനിരക്കിൽ റേഷൻ നൽകുന്നത് ആശ്വാസം നൽകുന്നു. ഇവിടെ ആരും പട്ടിണികിടക്കാൻ ഇടവരില്ല എന്ന് മുഖ്യ മന്ത്രി പറഞ്ഞത് ആശ്വാസം നൽകുന്നതാണ്. കോവിഡിനെതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നാം. ഒരു മഹാരാജ്യം തന്നെ 40 ദിവസം അടച്ചിടുന്നതിന്റെ അനിവാര്യത മുമ്പിൽ വെച്ച് അവനവനെയും സമൂഹത്തെയും രക്ഷിക്കാൻ വേണ്ടി കുറച്ചു ദിവസം വീട്ടിൽ ഇരിക്കാൻ ഓരോരുത്തരും തയ്യാറായേ തീരു. നമ്മുടെ പാളിച്ചയിൽ നിന്നാവും കോവിഡ് 19 വൈറസിന് ഒരു വാതിൽ തുറന്നു കിട്ടുക എന്ന സത്യം ഒരു സാഹചര്യത്തിലും മറക്കാനും പാടില്ല.

മീനു പി ജോസ്
9 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം