ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പൊതുജനാരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പൊതുജനാരോഗ്യം

ലോകത്താകമാനം കോവിഡ് 19എന്ന പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസ്സ് ബാധയെ തുടർന്ന് ലോകത്ത് ഒട്ടനവധിപേർ മരണപ്പെടുകയും നിരവധി പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ലോകരാജ്യങ്ങൾ മുഴുവൻ പല മുൻകരുതലുകളും സ്വീകരിച്ചു വരികയാണ്. ഈ രോഗബാധ ഭീഷണി തടയുന്നതിനു വേണ്ടി രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ അടച്ചിട്ടും വ്യോമഗതാഗതം നിർത്തിവച്ചും ഈ രോഗത്തെ പ്രതിരോധിക്കാൻ മുൻകരുതൽ എടുക്കുകയുണ്ടായി. ലോകത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഈ വൈറസ്സിനു മരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തതും ലോകരാജ്യങ്ങൾക്കു ഒരു വെല്ലുവിളിയായി.

നമ്മുടെ രാജ്യമായ ഇന്ത്യയിൽ കോവിഡ്19എന്ന രോഗ ബാധയെ നിർമാർജനം ചെയ്യാൻ എടുത്ത മുൻകരുതലുകൾ വളരെ ഫലപ്രദമായി തുടരുന്നു. അതിനായ് ജനങ്ങൾ സാമൂഹിക അകലം പാലിക്കുക എന്നുള്ള ഒരു പ്രധാന മാർഗ്ഗം സ്വീകരിച്ചു. കൂടാതെ മാസ്ക്കുപയോഗിച്ചു മൂക്കും, വായും മറയ്ക്കുക, കൈ കൊണ്ട് കണ്ണിലും മൂക്കിലും വായിലും അനാവശ്യമായി തൊടാതിരിക്കുക, കൂടെകൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക,സാനി റ്റൈസർ ഉപയോഗിക്കുക, ഹസ്തദാനം ഒഴിവാക്കുക, ആശുപത്രികൾ, മാളുകൾ ചന്തകൾ, മറ്റു വിപണി സ്ഥലങ്ങൾ, പൊതുഗതാഗതങ്ങൾ, മുതലായ സ്ഥലങ്ങളിൽ ഒരു മീറ്റർ അകലം പാലിക്കുക, ഇവയൊക്കെ ഈ രോഗത്തെ പ്രതിരോധിക്കാൻ സഹായകമായി.

ഭരണകർത്താക്കൾ, ഡോക്ടർമാർ,നിയമപാലകർ, തുടങ്ങിയവർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുക, തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശിക്കാതിരിക്കുക, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, തുടങ്ങിയയ്ക്കുള്ള വിലക്ക് കോവിഡ് 19 എന്ന ഈ മഹാരോഗത്തെ തടയാൻ നമ്മുക്ക് സാധിച്ചു.

ലോകത്ത് കോവിഡ് 19 മൂലമുള്ള മരണം ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കു കയാണ്. അതിൽ ഏറ്റവും കൂടുതൽ മരിക്കുന്നത് മുതിർന്നവരാണ് ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മരിച്ചതിൽ കൂടുതലും പ്രായമായവർ(വൃദ്ധർ ) ആയിരുന്നു. അതുകൊണ്ട് നമ്മുടെ വീട്ടിലുള്ള പ്രായമായവരെ പുറത്തിറക്കാതെ വീട്ടിനുള്ളിൽ സംരക്ഷിക്കുക. ഏന്തെങ്കിലും ആരോഗ്യ സംബന്ധമായ പ്രശ്നം തോന്നിയാൽ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക. അവർക്കു കൂടുതൽ പരിഗണന കൊടുക്കുക.രോഗപ്രതിരോധ ശേഷി കൂട്ടുന്നത് ഈ രോഗം വരാതെ തടയാൻ സഹകമാണ്. അതിനായി പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ കഴിക്കുക.മുട്ടയുടെ മഞ്ഞ കഴിക്കുന്നതും പ്രോട്ടീൻ ലഭിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അതു വഴി രോഗത്തിൽ നിന്നും രക്ഷനേടുവാനും നമ്മുക്ക് കഴിയും.

രോഗം വന്നിട്ട് ചികിത്സി ക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് എപ്പോഴും നല്ലത്. കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയണമെന്ന നിർദ്ദേശം അനുസരിച്ചു നാമെല്ലാം വീട്ടിൽ തന്നെ കഴിയുക അത് നാം ഓരോരുത്തരും ഉൾപ്പെടുന്ന നമ്മുടെ കുടുംബത്തിന്റെയും, സമൂഹത്തിന്റെയും നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവണം. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണ്.
നാളെ ഒന്നിക്കുവാൻ
ഇന്ന് അകലം
പാലിക്കുക

സ്നേഹ ആർ
9 ഇ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം