ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/നാളെയുടെ നിലനിൽപ്പിനായി

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ നിലനിൽപ്പിനായി

ഹൈജീൻ എന്ന ഗ്രീക്ക് പദകരരത്തിനും സാനിറ്റട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്യം. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തിശുചിത്വം സാമൂഹ്യശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ.

വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറ് ശതമാനം രോഗങ്ങൾക്ക് കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തന പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.

ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്‌മ മൂലം ഉണ്ടാക്കുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം. ഏതു തരം മാലി നാവും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.ഇപ്പോൾ നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയുടെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. അതിനെ മറികടക്കാനുള്ള ഏക മാർഗ്ഗം വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും ശീലമാക്കുക എന്നുള്ളതാണ്. നാളെയുടെ നിലനിൽപ്പിനായി വ്യക്തിശുചിത്വം പാലിക്കൂ, കോവിഡിനെ നേരിടൂ....

മെറീനാ കെ ബിനോയ്
9 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം