ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ഇന്ന് എനിക്ക് അത്ര സുഖകരമായ ഒരു ദിവസം അല്ല.കുറെ നാളുകളായി ഞാൻ തടങ്കലിൽ ആയിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ചു ആഴ്ചകളായി എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിൽ കൂടെ ആയിരുന്നു ഞാൻ സഞ്ചരിച്ചു പോന്നത്.പർവ്വതങ്ങളും കുന്നുകളും താഴ്വരകളും പുഴകളും താണ്ടി ഞാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിലൂടെ ഉലാത്തുകയയിരുന്നു. ചില ഇടങ്ങളിൽ ആളുകൾ എന്നെ നന്നായി സ്വീകരിച്ചു. അവരുടെ അലമുറകളാൽ ഞാൻ സന്തോഷ പുളകിതനായി. മനോഹരമായ കെട്ടിടങ്ങളും വാഹനങ്ങളും നിറഞ്ഞ പാതകൾ എന്നെ ഹരം കൊള്ളിച്ചു. നിമിഷങ്ങൾക്ക് ഉള്ളിൽ ഞാൻ ജനങ്ങൾക്ക് വിശ്രമം കൊടുത്തു. അന്തരീക്ഷ മലിനീകരണം ഞാൻ ഏറ്റവും അധികം കുറച്ചു. ചില ഭവനങ്ങളിൽ ഞാൻ മൂലം സന്തോഷം അലയടിച്ചു.

എത്ര തിരക്കിട്ട ജീവിതമാണ് ഓരോരുത്തരും നയിക്കുന്നത് എന്നത് എന്നെ വളരെ അധികം അതിശയിപ്പിച്ചു.എത്ര പെട്ടന്ന് ആണ് ഞാൻ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത് എന്ന് ഓർത്തു ഞാൻ അത്ഭുതപ്പെട്ടു പോയി.വമ്പൻ രാഷ്ട്രങ്ങൾ ഉപയോഗിക്കുന്ന ജെറ്റ് വിമാനങ്ങൾക്ക് പോലും അത്രക്കും വേഗത കാണില്ല എന്ന വസ്തുത എന്നെ അതിശയിപ്പിച്ചു. ഇങ്ങനെ സന്തോഷിച്ച് ഇരുന്ന സമയത്താണ് ഞാൻ മാമലകൾക്ക് അപ്പുറത്തുള്ള മലയാള നാട്ടിലേക് ഒരു യാത്ര പോകാം എന്ന് ഓർത്തത്.അങ്ങനെ ഞാൻ ഫെബ്രുവരി അവസാന വാരം ഇങ്ങോട്ടേക്ക് യാത്ര തിരിച്ചു. ഒരു പക്ഷെ ഞാൻ അന്ന് അറിഞ്ഞിരുന്നില്ല മടങ്ങി വരവ് ഇല്ലാത്ത ഒരു യാത്രക്ക് ആണ് ഞാൻ തയാറാക്കുന്നത് എന്ന്. അങ്ങനെ ഞാൻ മലയാളക്കരയിൽ കാലുകുത്തി. എന്നെ കണ്ടിട്ട് ആൾകാർ ആദ്യം ഓക്കെ സമാധാനപരമായ നിലപാട് ആണ് സ്വീകരിച്ചത്. എന്നാല് ഉഗ്ര വീഷമുള്ളവനായ ഞാൻ വളരെ പെട്ടെന്ന് തന്നെ ഒറ്റപെടലിന്റെ വേദന അറിയുവാൻ തുടങ്ങി. ആളുകൾ എന്നെ കണ്ട് പുറത്തിറങ്ങാത്ത സാഹചര്യം ആയി. പേടിയല്ല മറിച്ച് ഒരുതരം അവഗണനയിൽ ഞാൻ മുങ്ങി താഴാൻ തുടങ്ങി. ഇവിടുത്തെ ആളുകൾ എത്ര മാത്രം‍ പ്രതിരോധിക്കുന്നവർ ആണ് എന്നുള്ളത് എന്നെ വളരെ അധികം തളർത്തി. എന്നെ കാണുമ്പോൾ ചിലർ മുഖം മറക്കുവാൻ തുടങ്ങി. അപ്പോൾ ഞാൻ വിചാരിച്ചു പ്രായമായവരും കൊച്ചു കുട്ടികളും എന്റെ വിഷമത്തിൽ പങ്ക് ചേരും എന്ന്, എന്നാൽ അവർ എന്നെ കാണാൻ കൂട്ടാക്കി ഇല്ല. എന്റെ നേരെ വെള്ളം കോരി ഒഴിച്ച് എന്നെ അപമാനിക്കാൻ ശ്രമിച്ചവരുടെ എണ്ണവും കുറവല്ല. പൊടുന്നനെ എനിക്ക് എന്നിലുള്ള വിശ്വാസം കുറഞ്ഞു തുടങ്ങി. ഞാൻ ഈ ലോകത്തോട് പ്രത്യേകിച്ച് മലയാള നാടിനോട് വിടപറയുകയാണ്. ഇവിടുത്തെ കരളുറപ്പുള്ള മനുഷ്യരോട് പൊരുതി തോൽപിക്കുവാൻ ആവുമെന്ന് എനിക് തോന്നുന്നില്ല. വളരെ അധികം ദുഖത്തോടെ ഒരു പക്ഷെ ഒരിക്കലും ഇനി തിരിച്ച് വരില്ല എന്ന ദൃഢ ബോധ്യത്തോടെ ഞാൻ ഇന്ന് എന്റെ ജീവിതത്തിന് തിരശ്ശീല ഇടുകയാണ്. എല്ലാവരും സുഖമായി ഉറങ്ങുക!!!
എന്ന് സ്വന്തം,
(ഒപ്പ്)
കൊറോണ വൈറസ്.

അന്ന റോസ് ജിജോയ്
6 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ