ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് 18/ 7 /25 BIGHS PALLOM സ്കൂളിലെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി റോക്കറ്റ് നിർമ്മാണം,ബഹിരാകാശത്തെ വിസ്മയ കാഴ്ചകൾ അടങ്ങിയ ആൽബാവതരണം ,സൗരയൂഥ മാതൃക ,ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു .ഇതിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കുട്ടികളിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം ഉണ്ടാക്കാനും ചാന്ദ്രപര്യവേഷണങ്ങളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും ഇത് ഉപകരിച്ചു. കുട്ടികൾ തന്നെ തനതായ ശൈലിയിൽ റോക്കറ്റുകളും, സൗരയുധം മാതൃകകളും , ആൽബവും ചെയ്തു . വളരെയേറെ പ്രയോജനം ചെയ്യുന്ന ഒന്നായിരുന്നു ഇത്. ശേഷം എക്സിബിഷൻ നടത്തി , അവരവരുടെ താലന്തുകൾ വികസിപ്പിക്കാനും പ്രദർശിപ്പിക്കാനും ഇത് നല്ലൊരു വേദിയായി .ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ചാന്ദ്രദൗത്യങ്ങളെക്കുറിച്ചുള്ള ഒരു ഫിലിം എക്സിബിഷൻ 23/7/25 ൽ നടത്തപ്പെട്ടു .ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനം ചെയ്തു. അവരിലെ ശാസ്ത്രീയ ബോധത്തെ ഉണർത്താനും ഇത് കാരണമായി. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ അഭിമാന നിമിഷം എന്തുകൊണ്ടും പ്രശംസനീയമാണ് .കുട്ടികളിൽ ജിജ്ഞാസ ഉണർത്താനും ശാസ്ത്ര അവബോധവും നിരീക്ഷണ പാടവും അപഗ്രഥന ശേഷി വളർത്താനും ചാന്ദ്രദിനം വളരെയധികം സഹായിച്ചു.