ബി സി ജി എച്ച് എസ് കുന്നംകുളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1956-57 വർഷത്തിൽ നവമായി ഉടലെടുത്ത ഗൈഡിങ് പ്രസ്ഥാനം ഔദ്യോഗികമായി എൻ റോൾ ചെയ്യപ്പെട്ടത്1956 നവംബർ അഞ്ചിനാണ്. തൃശ്ശൂർ ഡിസ്ട്രിക്ട് ഗൈഡ് കമ്മീഷണർ Mrs K M George പേ ആദ്യത്തെ Enrolment Ceremony നടത്തി. ആദ്യത്തെ ബാച്ചിൽ 42 വിദ്യാർഥിനികൾ എൻ റോൾ ചെയ്യപ്പെട്ടു. അന്നുമുതൽ ഈ പ്രസ്ഥാനം പ്രശംസനീയം വിധം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഡിസ്ട്രിക്ട്, സ്റ്റേറ്റ് പ്രവർത്തനങ്ങളിൽ എല്ലാം പങ്കെടുക്കുന്നു. ശൈശവാവസ്ഥയിൽ ഈ പ്രസ്ഥാനത്തെ വിജയത്തിലേക്ക് നയിച്ചത് Rev.Sr.Justin ആയിരുന്നു. തുടർന്ന് ഈ പ്രസ്ഥാനത്തിൻറെ ക്യാപ്റ്റൻ ആയി പ്രവർത്തിച്ചവർ Rev Sr Luciya,Smt Leela Sasidharan,Rev Sr Therese Margret എന്നിവർ ആയിരുന്നു. ഇപ്പോഴത്തെ സാരഥി മാർ Rev Sr Vimala,Smt Speny,Smt Sali എന്നിവരാണ്. ഏകദേശം എഴുനൂറോളം ഗൈഡ്സ് ഈ സ്കൂളിൽ നിന്ന് വളരെ കാര്യക്ഷമത യോടും സ്വഭാവ മഹിമ യോടും കൂടി പഠിച്ചു ഇറങ്ങിയിട്ടുണ്ട്. നിരവധി രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ കുട്ടികൾ നേടിയെടുക്കുന്നു. രാജ്യത്തിലെ ഉത്തമ പൗരന്മാർ ആകുവാൻ ഗൈഡ്സ് അക്ഷീണം പ്രവർത്തിക്കുന്നു.