ഉള്ളടക്കത്തിലേക്ക് പോവുക

ബി പി എം യു പി എസ് വെട്ടുതുറ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
ട്രാഫിക് നിയമങ്ങൾലെക്കുറിച്ചുള്ള ക്ലാസ്സ്

ലഹരിവസ്തുക്കൾക്ക് യെതിരയുള്ള ബോധവൽക്കരണ ക്ലാസ്സ്

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഒരാഴ്ച്ചകാലം സന്മാർഗ പഠനം നടപ്പിലാക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം3-6-2025 ചൊവ്വാഴ്ച്ച

വെട്ടുതുറ ബി.പി.എം. യു.പി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന  ഫോർത്ത് വേവ് ഫൗണ്ടേഷൻ നേതൃത്വം നല്കുന്ന പ്രോജക്‌ട്` വേണ്ട എന്നതിന്റെ ആഭിമുഖ്യത്തിൽ മയ്ക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ചും അവയുളവാക്കുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്ത് ആയ കുട്ടികൾക്ക് ഫൗണ്ടേഷനിൽ നിന്നും ശ്രീമതി ഐശ്വര്യ കൃഷ്ണ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. സാധാരണ ഒരു ബോധവൽക്കരണ ക്ലാസ്സ് എന്നതിലുപരി കുട്ടികൾക്ക്  അവരുടെ ചിന്താഗതിയെ ഉണർത്തി കൗതുകപരമായിരുന്നു ക്ലാസ്സ് നയിച്ചിരുന്നത്. ലഹരിക്ക് അടിമപ്പെടാത്ത ആരോഗ്യമുള്ള കുട്ടിയായി വളരണമെന്ന ബോധം എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിൽ ഉണർത്തുവാൻ കഴിഞ്ഞു. സാമൂഹിക വിപത്തുകളെ ജാഗ്രതയോടെ  നോക്കിക്കാണുന്നതിനുള്ള നല്ലൊരു ബോധ വത്കരണ ക്ലാസ്സായിരുന്നു

ട്രാഫിക് നിയമങ്ങൾലെക്കുറിച്ചുള്ള ക്ലാസ്സ്

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായ സന്മാർഗ പഠനത്തിന് 4-6-2025 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് അധ്യാപികയായ ശ്രീമതി ഏയ്ഞ്ചൽ ഡയാനയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്നു ഇന്നത്തെ സന്മാർഗപഠനം. അധ്യാപിക ചെറിയ ചെറിയ വിഡീയോകളിലൂടെയും കവിതകളിലൂടെയും സ്കിറ്റുകളിലൂടെയും കുട്ടികളെക്കൊണ്ട് ചെറിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വളരെ രസകരമായ വിധമായിരുന്നു ബോധവത്കരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ഇന്ന് പ്രധാനാധ്യാപിക ശ്രീമതി ജൂബി അൽഫോൺസിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തുകയും പരിസ്ഥിതി ദിനത്തിന് ഉദ്ഘാടനം നടത്തുകയും പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു അവബോധo നല്കി. തുടർന്ന് കുട്ടികൾക്ക് പ്രതിജ്ഞ പറഞ്ഞു കൊടുക്കകയും ചെയ്തു.

കുട്ടികളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി -പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സന്ദേശം കൈമാറുന്നതിനായുള്ള പോസ്റ്റർ പ്രദർശനം കുട്ടികൾ വളരെ ആവേശപൂർവ്വം ചെയ്യുകയുണ്ടായി

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഔഷധ സസ്യ ഉദ്യാനം, പച്ചക്കറി കൃഷി,വൃക്ഷതെകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി.

പരിസ്ഥിതി ദിനം നമ്മുടെ കലണ്ടറിലെ ഒരു ആഘോഷ ദിവസം എന്നതിന് അപ്പുറം പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധം വളർത്തുന്നതിനും അതിനായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആയി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാന ആഗോള ദിനമാണ് ഇന്ന് എന്നത് മനസ്സിലാക്കുന്നതിനും സമഗ്ര ഗുണമേന്മ സന്മാർഗ പഠനത്തിന്റെ ഭാഗമായ വ്യക്തി ശുചിത്വം,പരിസര ശുചിത്വം, ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നീ വിഷയങ്ങളിൽ ഉള്ള അവബോധം വളർത്തുന്നതിനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ ശ്രീമാൻ ജോർജ് വിക്ടർ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.

ലോക പരിസ്ഥിതി ദിനത്തിന്റെ ഈ വർഷത്തെ മുഖ്യവിഷയം പ്ലാസ്റ്റിക് മാലിന്യമുക്ത ലോകം എന്നതായിരുന്നു.ഇതിനോടനുബന്ധിച്ച് കുട്ടികൾക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നടത്തുകയുണ്ടായി. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി പേപ്പർ ബാഗ് നിർമ്മാണത്തിൽ പങ്കെടുത്തു.

19-6-2025  വായനാദിനം

        സ്കൂളിൽ വായനമാസാചരണ പരിപാടികളുടെ തുടക്കം ഇന്നേ ദിവസം ജൂൺ 19 വായനദിനത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിയ്ക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ജൂബി അൽഫോൺസിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തുകയും വായനയുടെ മഹാത്മ്യത്തെക്കുറിച്ചുള്ള വായന പ്രതിജ്ഞ, വായനദിന സന്ദേശം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് വായനദിന പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളോടുക്കൂടി വായനമാസാചരണത്തിന്റെ ആദ്യദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഉച്ചയ്ക്ക് 2 മണിയ്ക്ക് ശേഷം റേഡിയോ വായന വസന്തം, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപികയായ ശ്രീമതി ജൂബി അൽഫോൺസ് സ്വാഗത ഭാഷണത്തോടെ ചടങ്ങിന് തുടക്കം കുറിച്ചു.വിശിഷ്ട അതിഥികളായി പി.ടി.എ പ്രസിഡന്റ് ശ്രീമാൻ ഷിമ്പു, കായികാധ്യാപകനായ ശ്രീമാൻ നെൽസൺ സാർ, ശ്രീമാൻ പ്രിൻസ്‌റ്റൺ എന്നിവർ പങ്കെടുത്തു. ശ്രീമാൻ പ്രിൻസ്റ്റൺ കുട്ടികൾക്ക് വായനയുടെ മഹാത്മ്യത്തെക്കുറിച്ചു ഒരു ബോധവത്കരണം നടത്തി. കായികാധ്യാപകനായ ഗ്രീമാൻ നെൽസൺ സാർ കുട്ടികൾക്ക് വായദിന ആശംസകൾ നേർന്നു. ശ്രീമാൻ ഷിമ്പു കുട്ടികൾക്ക് ഏതൊക്കെ പുസ്തകങ്ങൾ വായിക്കണമെന്നും എങ്ങനെ വായിക്കണമെന്നും വിശദീകരിച്ചു ക്കൊടുത്തു.

വിദ്യാർത്ഥികളുടെ സാഹിത്യ ശൈലിയെയും അവതരണ ശൈലിയേയും വികസിപ്പിക്കുന്നതിനായി 'റേഡിയോ വായനാവസന്തം' എന്ന പേരിൽ സ്കൂൾ റേഡിയോയ്ക്ക് ശ്രീമാൻ പ്രിൻസറ്റൺ, ശ്രീമാർ നെൽസൺ സാർ എന്നിവർചേർന്ന് ഉദ്ഘാടനം നിർവഹിച്ചു


സ്കൂളിന്റെ ലൈബ്രറി നവീകരിച്ചുക്കൊണ്ട് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ വായനാ അന്തരീക്ഷം ഒരുക്കി. ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീമാൻ ഷിബു ഹെഡ്മിസ്ട്രസ് ശ്രീമതി ജൂബി അൽഫോൺസ്, ശ്രീമാൻ പ്രിൻസ്റ്റൺ, ശ്രീമാൻ നെൽസൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.

തുടർന്ന് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ച വച്ച പ്രതിഭകൾക്ക് സമ്മാനദാനം നടത്തി

കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങിനെ ഉണർത്തി. കവിതകൾ, വായന ദിന സന്ദേശം, നാടൻപാട്ട്, കൃഷിപാട്ട് തുടങ്ങിയ പരിപാടികൾ കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റേഡിയോ വായനാ വസന്തവും പുതിയൊരു തുടക്കം കുറിച്ചു.

ജൂൺ 21- അന്തരാഷ്ട്ര യോഗാദിനം  

        ശരീരവും മനസ്സും തമ്മിലുള്ള സമത്വത്തിന്റെയും ആത്മശുദ്ധിയുടെയും ഒരു പ്രകാശ വഴിയാണ് യോഗ.2025 ജൂൺ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി,നമ്മുടെ സ്കൂളിൽ ആരോഗ്യത്തിന്റെ സുന്ദരമായ സന്ദേശം മുഴുക്കുകയാണ്.നാളത്തെ യോഗ ദിനാചരണത്തിന്റെ മുന്നോടിയായി ജൂൺ 20-ാo തീയതി വെള്ളിയാഴ്ച്ച സ്കൂളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജൂബി അൽഫോൺസ് യോഗയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് വിശദീകരിച്ചു.അസംബ്ലിക്ക് ശേഷം യോഗ പരിശീലനം അധ്യാപികയായ ശ്രീമതി ഡയാനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യോഗയുടെ ചരിത്രം,ആരോഗ്യഗുണങ്ങൾ തുടങ്ങിയവയെക്കുറിച്ച് അധ്യാപികയും വിദ്യാർത്ഥികളും ചേർന്ന് യോഗയെ കുറിച്ചുള്ള അവബോധം പങ്കുവെച്ചു. തുടർന്ന് അധ്യാപികയുമായി ചേർന്ന് വിദ്യാർത്ഥികൾ ശ്വാസക്രമം, ലളിതമായ യോഗാസനങ്ങൾ അഭ്യസിച്ചു. എല്ലാ വിദ്യാർത്ഥികളും ആകാംക്ഷയോടെയും ആനന്ദത്തോടെയും പരിശീലിച്ചു

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

ജൂൺ 26.ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - WORLD ANTI DRUG DAY

സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ പ്രശ്‌നം സൃഷ്‌ടിക്കുന്ന ലഹരിയെ ഇല്ലാതാക്കേണ്ടത് ഇന്ന് നമ്മുടെ ഉത്തരവാദിത്തമാണ്. ആളുകൾക്കിടയിൽ ലഹരിയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക, ലഹരി വിരുദ്ധ മനോഭാവം സൃഷ്‌ടിക്കുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആളുകളെ ബോധവത്‌ക്കരിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യങ്ങൾ.ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൻറെ പ്രമേയം 'പ്രിവെൻഷൻ ട്രീറ്റ്മെൻ്റ് ആൻഡ് ജസ്റ്റിസ് സിസ്റ്റംസ്' എന്നാണ്. ലഹരിക്കെതിരായ പ്രതിരോധ ചികിത്സയെക്കുറിച്ചും നീതിന്യായ സംവിധാനങ്ങളെപ്പറ്റിയും ബോധവന്മാരാകണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ലഹരിക്കടിമപ്പെട്ട യുവതലമുറയെ മോചിക്കാൻ ആവശ്യമായ ചികിത്സകളും ശ്രമങ്ങളും ചെയ്യാൻ നാം തയാറാവണമെന്ന സന്ദേശം കൂടി ഇതിലുണ്ട്.

ഈ ദിവസത്തിൻ്റെ പ്രത്യേകതയെന്ത്

ലഹരിയുടെ ഉപയോഗം സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ജനങ്ങളെ ബോധവത്‌ക്കരിക്കാനും ഊർജസ്വലരായ യുവതലമുറയെ വീണ്ടെടുക്കാനുമുളളതാണ് ഈ ദിനം