ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/ബന്ധനജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ബന്ധനജീവിതം

എന്തിന് പ്രകൃതി
എന്നിൽ ഇന്നു നീ
സംഹാരതാണ്ഡവമാടി തിമിർക്കുന്നു
നിൻ ജൈവവൈവിധ്യത്തിലുടൽ കൊണ്ടൊരണു പ്രാണനീ മനുഷ്യ ജന്മം
നിൻ ആവാസവ്യവസ്ഥയെ
തച്ചുടച്ചൊരാ ഇരുകാലി മൃഗങ്ങൾ
നിൻ മകുടമായി അണിഞ്ഞൊരാ ശൈലങ്ങളും
നിൻ മിഴികൾക്കു കാഴ്ചയേകീയൊരാ ഹരിത വനങ്ങളും
നീ ശയിച്ചൊരാ പച്ച വിരിപ്പും
നിൻ പദത്തെ തഴുകിയ പുഴകളും
എൻ നിഷ്ഠൂരതയിൽ പൊലിഞ്ഞു
ഞാൻ കെട്ടിയുയർത്തിയാ വൈവിധ്യങ്ങളിന്നെവിടെ?
നിൻ മക്കൾതൻ പശിയടക്കാനായി
നീ സൃഷ്ട്ടിച്ച ഭക്ഷ്യശൃംഖലയും ഭേദിച്ച് പ്രകൃതീ
നിന്നെ വിഴുങ്ങാൻ ശ്രമിച്ചതിൻ ശിക്ഷയോ?
ശുചിത്വം തേടി അലയും മനുഷ്യ ജന്മമേ
നിനക്കു കുളിർമയേകീയാ പുഴയുംതടാകവുമെവിടെ?
 മനുഷ്യാ നീ മലിനമാക്കിയാസമുദ്രവുമിന്നു തേങ്ങുന്നു
പുഴതൻ സംഗമകഥയോർത്ത്.
ആ കണ്ണീരിൽ നിൻ പ്രണയനഗരം ശവപ്പറമ്പായിമാറുന്നു
ഈ ഏകാന്തജീവിതം സായാഹ്നത്തിൽ ഞാൻ അറിയുന്നു
പ്രകൃതീ നിന്നുദരത്തിൽ ജന്മം പൂണ്ട അണുപ്രാണരീ മനുഷ്യർ
നിന്നെ വിഷമയമാക്കി മാറ്റിയ പാപികൾ
വിഷത്തിൽ നിന്നൊരു സൂക്ഷ്മജീവിയുടലെടുത്തു
ഒരു തോരാ പേമാരിയായി ഈ ഭൂമിയിൽ വർഷിക്കുമ്പോൾ
ഇനി നീ അറിയണം മനുഷ്യാ
ശുചിത്വം എന്ന പദത്തിനർത്ഥം.
ഇനിയെങ്കിലും നീ അറിയു നിൻ പ്രകൃതിയെ
ശുദ്ധവായുവിനായി നിൻ പരിസ്ഥിതിയെ
ഈ ബന്ധനജീവിതത്തിൽ നടാം നമുക്ക്
 വൃക്ഷത്തൈകളും നന്മചിന്തയും
പ്രാർത്ഥിക്കുന്നു നല്ല നാളെക്കായ്
.

ശ്രുതികൃഷ്ണ. ബി
8A ബി. ജെ. എസ്. എം മഠത്തിൽ വി. എച്ച്. എസ്. എസ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത