ബി എം എൽ പി എസ്സ് വലിയവിള/ചരിത്രം.
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ അറിവി൯്റെ നിറവിലേക്ക്
കൈപിടിച്ചുയർത്താ൯ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഈ സ്കൂളി൯്റെ ആദ്യകാല പേര് പളളിവിളാകം എൽ.പി.എസ്സ്. എന്നായിരുന്നു.അന്ന് കൊല്ലം രൂപതയുടെ കിഴിലായിരുന്ന വ്ളാത്താങ്കര ദൈവാലയത്തി൯്റ കീഴീലായിരുന്നു വലിയവിള.അന്നത്തെ പള്ളിപ്രമാണിമാരായ ശ്രീ.മിഖായേൽ നാടാർ, ശ്രീ. ആ൯്റണി നാടാർ, ശ്രീ.ലാസർ നാടാർ എന്നിവരുടെ ശ്രമഫലമായി കുറച്ചു വ്യക്തികളിൽ നിന്ന് സ്ഥലം വാങ്ങിയാണ് സ്കൂൾ ആരംഭിച്ചത്. ബെൻസിഗർ പിതാവിന്റെ ഓർമക്കായാണ് അന്നത്തെ കൊല്ലം രൂപതാമെത്രാനായിരുന്ന ബെർണാഡ് പിതാവ് പള്ളിവിളാകം സ്കൂളിന് ബെൻസിഗർ മെമ്മോറിയൽ എൽ പി സ്കൂൾ(ബി എം എൽ പി എസ് )വലിയവിള എന്ന് പുനർനാമകരണം ചെയ്തു. ഒരു ഓലപ്പുരയിൽ പഠനം ആരംഭിക്കുകയും ജോർജ്ജ് ഡാലിവിള അച്ചൻ ലോക്കൽ മാനേജരായിരുന്ന സമയത്ത് രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇന്നത്തെ എൽ-രൂപത്തിലുള്ള കെട്ടിടം നിർമിച്ചത്. ഓട് മേഞ്ഞിരുന്ന സ്കൂൾ ഈയിടയ്കാണ് ഷീറ്റാക്കി മാറ്റിയത്. ആദ്യത്തെ പ്രധാനധ്യാപിക ശ്രീമതി എസ്തർ ആയിരുന്നു.1991 സ്കൂളിൽ സിസ്റ്റേഴ്സ് സേവനം ലഭിച്ച് തുടങ്ങി. ജാതിമതഭേദമെന്യേ എല്ലാ കുഞ്ഞു മക്കളെയും അറിവിൻറെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം.ഇന്ന് നമ്മുടെ വിദ്യാലയം നെയ്യാറ്റിൻകര രൂപതയുടെ കീഴിലാണ്. രൂപതാ മെത്രാൻ റൈറ്റ് .റവ. ഡോക്ടർ വിൻസെന്റ് സാമുവൽ ആണ് . കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് അനിൽ. ലോക്കൽ മാനേജർ ഫാദർ സജി തോമസ്.