ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എങ്ങനെപ്രതിരോധിക്കാം
കോവിഡ് 19 എങ്ങനെപ്രതിരോധിക്കാം
2020 ജനുവരി 30 നാണ് ലോകാരോഗ്യ സംഘടന കോവിഡ് 19 എന്ന വൈറസ് ലോകമാകെ സാധ്യതയുണ്ടെന്നും, രാഷ്ട്രങ്ങൾ കരുതിയിരിക്കണമെന്നും പ്രഖ്യപനം നടത്തുന്നത് അപ്പോഴേക്കും ചൈനയിലെ വുഹാനിൽ ആയിരത്തിലേറെ പേർ മരണമടഞ്ഞിരുന്നു. പക്ഷെ മിക്ക രാഷ്ട്രങ്ങളും ലോകരോഗ്യ സംഘടനയുടെ ആഹ്വനം ഗൗരവമായി എടുത്തില്ല. അതുകാരണം നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പല രാഷ്രങ്ങളും വൈകിപ്പോയി അതിനാൽ ഈ പകർച്ചവ്യാധി ഒരു മഹാമാരിയായി ലോകമെമ്പാടും വൻ വിപത്തായി പടർന്നു പന്തലിച്ചു.ഇന്ന് കോവിഡ് എന്ന വൈറസിനെ ചെറുക്കാൻ മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല, സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ പോലും മരണ സംഖ്യ ഏറുന്നതിനാൽ മലേറിയയ്‌ക്കെതിരെയുള്ള മരുന്നുകൾ നൽകിയാണ് ജീവൻ നിലനിർത്താൻ ശ്രമിക്കുന്നത്. എന്നാൽ ഈ മരുന്ന് കോവിഡ് രോഗികൾക് നൽകിയാൽ ഗുരുതരമായ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിദക്തർ ചൂണ്ടികാട്ടുന്നു. ഈ സാഹചര്യത്തിൽ പരമാവധി വ്യക്തി ശുചിത്വം, സാമൂഹിക അകലം പാലിച്ചു കൊണ്ട് അവരവരുടെ വീടുകളിൽ കഴിയുകയാണ് ഈ വൈറസിനെ ചെറുക്കാൻ ലോകാരോഗ്യസംഘടന ഓരോ രാജ്യത്തിനും അവിടെയുള്ള ജനങ്ങൾക്കും നൽകുന്ന ഉപദേശം. പ്രധാനമായും വ്യക്തി ശുചിത്വം എന്നത് സോപ് ഉപയോഗിച്ച് ശുദ്ധ ജലത്തിൽ വൃത്തിയായി കൈകൾ കഴുകുക എന്നത് തന്നെയാണ്, മറ്റൊരു പ്രധാന നിർദേശം മുഖാവരണം ധരിക്കുക എന്നതാണ്. പരിസര ശുചിത്വവും ഏറെ പ്രധാന്യം അർഹിക്കുന്നു. ഇങ്ങനെ വ്യക്തിപരമായി അനുവർത്തിക്കേണ്ട കാര്യങ്ങൾ ശീലിച്ചെങ്കിൽ മാത്രമേ ഈ വൈറസിനെ തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളു .
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം