ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ഒറ്റക്കെ‌‌‌‌‌‌ട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെ‌‌‌‌‌‌ട്ടായി

കൊറോണ എന്ന രോഗം ഡിസംബർ മാസത്തിലായിരുന്നു നാം അറിഞ്ഞത്. വലിയ ഒരു അപകട രോഗമായിരുന്നു കൊറോണ .ആദ്യം ചൈനയാണ് എത്തിയത്.പിന്നെ അങ്ങനെ എല്ലാ രാജ്യങ്ങളിലും പടർന്നു. കുറേ ആളുകൾ നമ്മളെ വിട്ടു പോയി. ലോകത്തെമ്പാടുമുള്ള വാർത്തകൾ ഇപ്പോൾ കൊറോണയെപ്പറ്റി മാത്രമേയുള്ളൂ. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉള്ള സ്രവം മറ്റുള്ളവരുടെ കണ്ണിലോ മൂക്കിലോ വായിലോ ആകുമ്പോഴാണ് അസുഖം വ്യാപിക്കുന്നത്. പല വികസിത രാജ്യങ്ങളിലും രോഗം പടർന്നു പിടിച്ചു.ഇന്ത്യയിൽ രോഗം കണ്ടപ്പോൾ ' തന്നെ ലോക് ഡൗൺപ്രഖ്യാപിച്ചതിനാൽ വലിയ രീതിയിൽ സമൂഹ വ്യാപനം ഉണ്ടായില്ല.സമൂഹ അകലം പാലിക്കുന്ന ഒരു നിയമവും നടപ്പിൽ വരുത്താത്തതിനാലാണ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും പല രാജ്യങ്ങളിലും രോഗം പടർന്നു പിടിച്ചത്. ആ ശു പ ത്രിയിൽ കിടക്കകളും ആവശ്യത്തിന് വെൻ്റിലേറ്ററും ലഭിക്കാത്തതിനാലാണ് അവിടങ്ങളിൽ മരണനിരക്ക് ഇത്രയും ഉയർന്നത്. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് എല്ലാവരും അനുസരിച്ചാൽ മാത്രമേ നമുക്ക് രോഗവ്യാപനം തടഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കുകയൊള്ളൂ.

ആര്യ ശ്രീ
3 B ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം