ബി ഇ എം എൽ പി എസ് മഞ്ചേരി/അക്ഷരവൃക്ഷം/ഹരിതകം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതകം

ഒരു ഞെരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
ഒരില തന്ർറെ ചില്ലയോടോതി ഇലയൊന്നു
കൊഴിയാതെ ഇപ്പോഴും ബാക്കിയുണ്ടെന്ന്
ഒരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ
നിൽപ്പുണ്ടെന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണിൽ
കാണുമെന്നൊരു കാട് ഭൂമിയോടോതി
ഒരു കാട് ഭൂമിയിൽ ബാക്കിയുണ്ടെന്നത്
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെ
നിൽപ്പുണ്ടെന്നത്
വിടരുന്ന പുലരിയോടോതി
അത് കേട്ട് ഭൂമിതൻ പീഢിതരൊക്കെയും
പുലരിയോടൊപ്പമുണർന്നു
അവരുണർന്നപ്പോഴെ പുലരികൾ പാടി
വീണ്ടും തളിരിട്ടു കരുണയും കാടും
ഒരു ഞരമ്പിപ്പോഴും പച്ചയണ്ടെന്നൊഴില
തന്ർറെ ചില്ലയോടോതി..
ഇലയൊന്നു കൊഴിയാതെയിപ്പോഴും
ബാക്കിയുണ്ടെന്നൊരു
ചില്ല കാറ്റിനോടോതി


 

നിവേദ്. സി
3 A ബി.ഇ.എം.എൽ.പി. സ്കൂൾ, മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത