ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/രോഗം..........പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം..........പ്രതിരോധം

ഇന്ന് ലോകം മുഴുവൻ ആളുകളെ ഭീതിയിൽ ആക്കിയ മഹാമാരിയാണ് കൊറോണ വൈറസ്.ചൈനയിൽ തുടങ്ങി ഇന്ന് ഏകദേശം എല്ലാരാജ്യങ്ങളിലും ഈ വിപത്തുപടർന്നു കഴിഞ്ഞു.ചികിത്സ എന്നതിനേക്കാൾ മുൻകരുതലുകൾ ആണ് വേണ്ടത്.കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടുകഴുകി വൃത്തിയാക്കുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാലകൊണ്ടോ,മസ്‌കൊണ്ടോ മറയ്ക്കുക.കൂട്ടംകൂടി നിൽക്കാതിരിക്കുക.പരസ്പരം കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുക.ഇവയിലൂടെ രോഗം പകരുന്നത് തടയാം.തൊണ്ടവേദന,പനി,ജലദോഷം എന്നിവയാണ് രോഗലക്ഷണങ്ങൾ.എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും,പ്രായമായവർക്കും ഇത് ശ്വാസകോശത്തെ ബാധിച്ചു പെട്ടന്ന് തന്നെ മരണം സംഭവിക്കാം.ചെറിയ ലക്ഷണങ്ങൾ ആണെങ്കിലും സ്വയം ചികിത്സിക്കാതിരിക്കുക.ഡോക്ടറുടെ അടുത്ത് പോവുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.ലോകം മുഴുവൻ ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.നമ്മളും അതിൽ ഭാഗമാക്കണം.സാമൂഹികാകലം പാലിച്ചുകൊണ്ടും വ്യക്തിശുചിത്വം പാലിച്ചുകൊണ്ടും നമുക്ക് ഇതിനെ പ്രതിരോധിക്കാം.

തൗഫീക്ക് എം
5 ബി ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം