ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കുറിപ്പ്
ലേഖനം ഞാനും അച്ഛനും കൂടി ഒരുമാസം മുമ്പ് ലൈബ്രറിയിൽ പോയി രണ്ടു പുസ്തകമെടുത്തിരുന്നു. അതിലൊന്ന് എം.ടി.വാസുദേവൻനായരുടെ "നാലുക്കെട്ട്" എന്ന നോവലായിരുന്നു. അന്ന് അത് മൂന്നാല് പേജ് വായിച്ചപ്പോൾ തന്നെ എനിക്കതിൽ വലിയ താത്പര്യം തോന്നിയില്ല. ഞാനത് മടക്കിവെച്ചു. പക്ഷെ exam നിർത്തി school പൂട്ടിയപ്പോൾ book എല്ലാം divide ചെയ്തുവെക്കാൻ അമ്മ പറഞ്ഞപ്പോൾ നാലുക്കെട്ട് എന്റെ മുമ്പിൽ വീണ്ടും വന്നു. ഞാനതെടുത്ത് വായിക്കാൻ തുടങ്ങി. ശരിക്കും അതിൽ നല്ല Interest തോന്നി. ഒരമ്മയുടെയും മകന്റെയും കഥ, അതായത് അപ്പുണ്ണിയുടെ കഥ.അച്ഛൻ്റെ കൂടെ ഇറങ്ങി പോന്ന അമ്മക്ക് പിന്നെ അമ്മയുടെ കുടുംബം പോലും നഷ്ടപ്പെട്ടു. അച്ഛന്റെ മരണശേഷം ആ അമ്മ മകന് വേണ്ടി ജീവിച്ചു. പക്ഷെ ഒരുഘട്ടത്തിൽ മകൻ അമ്മയെ പോലും തെറ്റിദ്ധരിച്ചു. അമ്മയെ ഉപേക്ഷിച്ച് അമ്മയുടെ വീട്ടിൽ പോയി ആ മകൻ താമസിച്ചു.അവിടെ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും അവനവിടെ പിടിച്ച് നിന്നു. മറ്റൊന്നിലും ശ്രദ്ധിക്കാതെ അവൻ പഠനത്തിൽ മാത്രം ശ്രദ്ധിച്ചു. സ്കൂളിൽ നിന്നും തനിക്ക് സ്കോളർഷിപ്പ് കിട്ടിയപ്പോൾ, ആ പൈസ അമ്മമ്മയുടെയും മാമന്റെയും ആവശ്യത്തിന് കൊടുത്തപ്പോൾ അവനുണ്ടായ അഭിമാനം നമ്മളെയും സന്തോഷിപ്പിക്കും. ഉയർന്ന മാർക്ക് വാങ്ങി ജയിച്ച് നല്ല ജോലി കിട്ടി ക്ഷയിച്ചു പോയ അമ്മക്കന്യമായ അമ്മയുടെ തറവാട് ആ മകൻ വാങ്ങുന്ന സാഹചര്യം ആരെയും കോരിത്തരിപ്പിക്കും. അമ്മയോട് വെറും തെറ്റിദ്ധാരണ മാത്രമായിരുന്നെന്ന് ആ മകന് മനസിലാവുന്നു.സെയ്താലിക്കയോടുള്ള പകയും ഇല്ലാതായി.അവസാന ഘട്ടത്തിൽ സെയ്താലിക്കക്ക് പോലും അവൻ തുണയായി. അവൻ വാങ്ങിയ തറവാട്ടിലേക്ക് അമ്മയെ പിടിച്ച് അവൻ കയറുമ്പോൾ നമുക്ക് തോന്നും എന്തെങ്കിലും ഒന്ന് നേടിയെടുക്കാൻ നമ്മൾ ലക്ഷ്യം വെച്ചാൽ അപ്പുണ്ണിയെ പോലെ നമുക്കും കഴിയും. രാജാവിനെ പോലെ ജയിച്ചു വരാൻ. നമ്മുടെ രാജ്യത്തിന് വേണ്ടി ഇന്ന് കൊറോണയെന്ന മഹാമാരിക്ക് മുമ്പിൽ തളരാതെ നമുക്ക് ആത്മവിശ്വാസം തരുന്ന സർക്കാരും, ആരോഗ്യ വകുപ്പും, നമുക്കായ് ഓടി നടക്കുന്ന നിയമപാലകരെയും അങ്ങനെ ഒരു പാട് പേരെ ഞാനിപ്പോൾ നമിക്കുന്നു .നമ്മൾ ഓരോരുത്തരിലേക്കും രോഗം വരാതിരിക്കാനുള്ള അവരുടെ പ്രയത്നത്തെ ഞാൻ ആദരിക്കുന്നു. ഞാൻ വലുതാവുമ്പോൾ ആതുര സേവനത്തിൽ ഏർപ്പെട്ട് ഈ രാജ്യത്തെ സേവിക്കാൻ കഴിയണമെന്നാണ് എന്റെ ആഗ്രഹം. അതെ നിങ്ങളിലൊരാളാവൻ എനിക്കും കഴിയട്ടെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം