ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2024

ജൂൺ 3 ന്  നമ്മുടെ സ്കൂളിന്റെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു . പ്രശസ്ത നടൻ പാട്ടുകാരൻ മണികണ്ഠൻ തവന്നൂർ പരിപാടി ഉത്‌ഘാടനം ചെയ്തു

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജിത്കുമാർ സ്വാഗതം പറയുകയും സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ അലങ്കരിക്കുകയും ചെയ്തു.

പരിപാടിയിൽ സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് ഡാനിയേൽ അനുഹ്രഹ പ്രഭാക്ഷണം നടത്തുകയും , വാർഡ് കൗൺസിലർ ആശംസ അറിയിക്കുകയും ചെയ്തു .

ശ്രീ ധനേഷ് കാരായാടും , മണികണ്ഠനും ചേർന്ന് അടിപൊളി നാടൻപാട്ടുകൾ പാടി പ്രവേശനോത്സവ പരിപാടിയെ ഗംഭീരമാക്കി.