ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

ഹായ് എന്നെ നിങ്ങൾക്ക് അറിയുമോ? ചിലർക്ക് അറിയാമായിരിക്കും!ഞാൻ കൊറോണ.ഞാൻ എന്റെ കൊച്ചു കഥ പറയാം. ചൈനയിലാണ് എന്റെ ജനനം. എന്നെ ആർക്കും കാണാൻ കാണാൻ കഴിയില്ല അത്ര കുഞ്ഞാണ്. ചൈനയുടെ ഉത്പന്നങ്ങൾ എല്ലാം പെട്ടന്ന് നശിക്കും എന്ന് അമ്മമാർ പറയാറില്ലേ? എന്നാൽ ഞാൻ അങ്ങനെയൊന്നും നശിക്കില്ല. മൃഗങ്ങളിലും പക്ഷികളിലുമാണ് എന്റെ വാസം. എന്നാൽ ഒരിക്കൽ മൃഗത്തിന്റെ ഉള്ളിൽ വസിക്കുമ്പോൾ ഒരു ചൈനക്കാരൻ എന്നെയും കൂട്ടി മൃഗത്തിനെ കഴിച്ചു. അങ്ങനെ ഞാൻ മനുഷ്യരിൽ എത്തി. ഞാൻ കാരണം കടുത്ത ചുമ, തുമ്മൽ, ശ്വാസ തടസ്സം നേരിട്ട ആ മനുഷ്യൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഞാൻ അദ്ദേഹത്തെ ചികിതസിച്ച ഡോക്ടറുടെ കൈകളിലേക്ക് കയറി.
ഒരുപാട് കണികകളായി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്, ലോകം മുഴുവനും വ്യാപകമായി. Covid 19 എന്നും, മഹാമാരി എന്നും എന്നെ വിളിച്ചു. കുറെ നല്ല ശീലങ്ങൾ ഞാൻ പഠിപ്പിച്ചു. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, മാസ്ക് ധരിച്ചും എന്നെ അകറ്റി. കുട്ടികളുടെയും മുത്തശ്ശന്മാരുടെയും ശരീരത്തിൽ ഞാൻ വേഗം കഴറിപ്പറ്റി. പക്ഷെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ മാത്രം പിടിച്ചു നിൽക്കാൻ എനിക്കു കഴിഞ്ഞില്ല. അവർ എന്നെ തുരത്തി ഓടിച്ചു. മാസ്ക് ധരിച്ചും, കൈകൾ കഴുകിയും അവരെന്നെ പ്രതിരോധിച്ചു. ഞാൻ ഇനി ഭൂമിയിൽ അധിക കാലം ഉണ്ടാവില്ല.

ഫാത്തിമ നഹ്‍ല. കെ കെ
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ