ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/ഒരു കോവിഡ് കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോവിഡ് കഥ

കോവിഡ് - 19 കാരണം പുറത്തിറങ്ങാനാവാതെ ബോറടിച്ചിരുന്നപ്പോൾ ആണ്‌ ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി ദിവസവും ചെയ്യുവാൻ ഓരോ ടാസ്കുകൾ തന്നു തുടങ്ങിയത്. കഴിഞ്ഞ ദിവസം കിട്ടിയ ടാസ്ക് ഒരു ടീച്ചറും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ വീഡിയോ ആണ്‌. അതി കണ്ട് ഒരു ആസ്വാദനം തയ്യാറാക്കണം .വീട്ടിൽ ഓരോരുത്തരുടെയും പുറകെ ഞാൻ സഹായം അഭ്യർഥിച്ചു നടന്നു.എല്ലാവരും ഞാൻ തനിയെ ചെയ്താൽ മതിയെന്ന് പറഞ്ഞ് എന്നെ നിഷ്കരുണം ഒഴിവാക്കി. എനിക്കാകെ വിഷമമായി. ഇത്തരം ആക്റ്റിവിറ്റികൾ ചെയ്ത് എനിക്ക് പരിചയം ഇല്ല. രാത്രി ഏറെ വൈകുവോളം ഞാൻ ആ വീഡിയോ വീണ്ടും വീണ്ടും കണ്ട് ആലോചിച്ചിരുന്നു. ഞാനോഴികെ എല്ലാവരും ഉറങ്ങി കഴിഞ്ഞിരിക്കുന്നു. ഒന്നും എഴുതാൻ പറ്റുന്നില്ല. ഒടുവിൽ സങ്കടവും ചൂടും കാരണം ഞാൻ തറയിൽ തന്നെ കിടന്ന്‌ ഉറങ്ങിപ്പോയി .


രാവിലെ അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്."" ഈ ഫ്രിഡ്ജിന്റെ ഫ്രീസറിൽ വച്ചിരുന്ന ഐസ്ക്രീം ഒക്കെ എവിടെപ്പോയി?" ഞാൻ ചാടിയെണീറ്റു ക്ലോക്കിലേയ്ക്കു നോക്കി സമയം പകൽ 11 മണിയായിരിക്കുന്നു. ഭയങ്കര ഉറക്കമായിപ്പോയി!ഞാനും അടുക്കളയിലേയ്ക്ക് ഓടി. അപ്പച്ചനു, അപ്പച്ചനും ,അമ്മച്ചിയും, പപ്പായും , ചേച്ചിയും അപ്പോഴേയ്ക് അവിടെ എത്തിയിരുന്നു. എല്ലാവരും ഭയങ്കര ദേഷ്യത്തിലാണ്‌. എന്താണാവോ കാണാതെ പോയത്?ആരും ഒന്നും പറയുന്നുമില്ല. ഇന്നലെ വൈകിട്ട് ഫ്രീസറിൽ വച്ച എന്തോ ഒന്നു കാണുന്നില്ല. വൈകിട്ട് വച്ച ശേഷം ഇപ്പോഴാണത്രെ നോക്കുന്നത്.ഓരോരുത്തരും ഓരോ അഭിപ്രായം പറഞ്ഞ് പിരിഞ്ഞു പോയി.അമ്മ മാത്രം എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. ഞൻ വേഗം പല്ലുതേച്ചു അടുക്കളയിലേയ്ക് നടന്നു, ഞാൻ ഭക്ഷണം എടുത്തു കഴിച്ചത് അമ്മ അറിഞ്ഞു പോലുമില്ല.ഞാൻ പതിയെ ടി വിയുടെ മുൻപിൽ സ്ഥാനം പിടിച്ചു.അമ്മയുടെ പിറുപിറുക്കലും പൊട്ടിത്തെറികളും കൂടിക്കൊണ്ടിരുന്നു. അവസാനം സഹികെട്ട ചേച്ചി സേതുരാമയ്യരെപ്പോലെ കൈയ്യും പുറകിൽ കെട്ടി അന്വേഷണത്തിനിറങ്ങി.

ടിവി കാണുകയായിരുന്നെങ്കിലും ചേച്ചി ചെയ്യുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു.ഒന്നു രണ്ടു വട്ടം വാഷിങ്ങ് മഷീൻ ഇരിക്കുന്നിടത്ത് പോയി അലക്കാൻ ഇട്ടിരിക്കുന്ന തുണികൾക്കിടയിൽ പരതുന്നതുകണ്ടു.അമ്മയുമായി എന്തൊക്കെയോ അടക്കിപ്പിടിച്ചു സംസാരിക്കുന്നു. കിട്ടിപ്പോയി...........കിട്ടിപ്പോയി.... ചേച്ചി അലറിവിളിച്ചു. ആരെയാണാവൊ? ഞാൻ നോക്കുമ്പോൾ എല്ലാവരും ഉണ്ട് അടുക്കളയിൽ എന്തൊക്കയോ കുശുകുശുക്കുന്നു. എങ്ങും ഭയങ്കര നിശബ്ദതത. ചേച്ചി ഒരു വലിയ ഡിക്ടറ്റീവിനെ പ്പോലെ സംസാരിക്കാൻ തുടങ്ങി.അമ്മ ഇന്നലെ രാത്രി എല്ലവർക്കുമായി ഐസ്ക്രീം ഉണ്ടാക്കി വച്ചിട്ടാണ്‌ കിടക്കാൻ പോയത്. അതാണ്‌ കാണാതെ പോയിരിക്കുന്നത്. കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.വീട്ടിലെ ഓരോരുത്തരെ ആയി ഞാൻ നിരീക്ഷിച്ചു.

പ്രായമായ അപ്പച്ചനും അമ്മച്ചിയും നേരത്തെ കിടന്നിരുന്നു. അവർ കിടന്നാൽ പിന്നെ എഴുന്നേല്ക്കാറില്ല. തന്നെയുമല്ല പ്രായമായ അവർ ഐസ്ക്രീം കഴിക്കാറില്ല. അപ്പോൾ അവരല്ല. അമ്മ ഒട്ടുമേ അല്ല. ആക്ടിവിറ്റിയുടെ പേരും പറഞ്ഞ് മൊബൈലുമായി ഇരുന്ന ഇവനെ വഴക്കു പറഞ്ഞിട്ട് പപ്പാ കയറിക്കിടക്കുന്നത് ഞാൻ കണ്ടതാണ്‌.അതിനു ശേഷമാണ്‌ ഞാൻ കിടന്നത്‌. ചേച്ചി പറഞ്ഞു നിറുത്തി.

ഇനി എന്താൺ ചേച്ചി പറയാൻ പോകുന്നതെന്ന് എല്ലാവരും ചേച്ചിയെ നോക്കി നില്പാണ്. പെട്ടന്നാണ്‌ അതു സംഭവിച്ചത് ചേച്ചി ചാടി എന്റെ ചെവിക്കൊരു പിടുത്തവും സത്യം പറയെടാ... എന്നൊരലർച്ചയും . കണ്ണിൽ കൂടി പൊന്നീച്ച പറന്നു. അവസാനം എനിക്കത് സമ്മതിക്കേണ്ടി വന്നു. " അമ്മേ തല്ലല്ലേ ഐസ്ക്രീം രാത്രിയിൽ തിന്നത് ഞാനാണ്‌. അമ്മ ഐസ്ക്രീം ഉണ്ടാക്കുന്നത് ഞാൻ കണ്ടിരുന്നു.. ഞാനു ചേച്ചിയും എന്നും ഐസ്ക്രീമിനു പിടികൂടുന്നതു കൊണ്ട് അമ്മ ചേച്ചിയെ സം ശയിച്ചുകൊള്ളും എന്നു ഞാനോർത്തു. അമ്മ ക്ഷമിക്കണം

അമ്മ കലിപ്പു തീരുന്ന തുവരെ കള്ളനെ പെരുമാറാൻ ശ്രമിച്ചുവെങ്കിലും ചേച്ചി സമ്മതിച്ചില്ല.ചേച്ചിക്ക് എന്നോട് സ്നേഹമുണ്ട്. ചേച്ചി എന്നെ എങ്ങനെയാണ്‌ പിടികൂടിയതെന്നു ഞാൻ ചോദിച്ചു എല്ലാ കാര്യത്തിനും ഒരു തെളിവു വേണ മല്ലോ?. ചേച്ചി യിലെ ഡിക്റ്റടീവ് ഉണർന്നു. ഇരുട്ടത്ത് ഞാൻ ഫ്രിഡ്ജ് തുറന്നപ്പോൾ പാത്രം താഴെ വീണ ശബ്ദം ചേച്ചി കേട്ടിരുന്നു. അത് മനസ്സിൽ വച്ചാണ്‌ ചേച്ചി മുഷിഞ്ഞ തുണികൾ അല്ക്കാനിട്ടിരുന്നത് പരിശോധിച്ചത്. ഇരുട്ടത്ത് ഐസ്ക്രീം തിന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സിൽ മുഴുവൻ ആയിരുന്നു. അത് രാത്രിയിൽ തന്നെ ഊരി അലക്കാനുള്ള തുണികളുടെകൂടെ ഇട്ടിരുന്നു.അതായിരുന്നു നിഷേധിക്കാനാകാത്ത തെളിവായി ചേച്ചി കണ്ടെടുത്തത്.

ഇനി മേലിൽ ആവർത്തിക്കില്ല എന്നു പറഞ്ഞ്‌ രക്ഷപെട്ടുവെങ്കിലും ഈ സംഭവം എന്നെ പുതിയ ഒരു പാഠം പഠിപ്പിച്ചു. എന്ത് തന്നെ ആയാലും നല്ല മനസ്സോടെ പങ്കുവയ്ക്കുന്നിടത്തെ അതിനു മധുരവും സന്തോഷവും ഉണ്ടാവുകയുള്ളൂ.

എബി അലക്സ് ജയ്സ്
8 ബി ബഥനി ആശ്രമം ഹൈസ്കൂൾ ചെറുകുളഞ്ഞി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ