ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/പൊര‍ുതണം

Schoolwiki സംരംഭത്തിൽ നിന്ന്
പൊര‍ുതണം

പൊരുതണം
പൊരുതി നേടീടണം
നിസ്സഹായമീ അവസ്ഥയിൽ
ഒരുമയോടെ ചേരണം
വ്യത്തിയും വെടിപ്പും മേറ്റം
മഹത്തരമെന്നിയണം
മഹാമാരിയെ ചെറുത്ത്
നിൽക്കുവാൻ ഒരുമയോടെ
പൊരുതണം
തുല്യ ദുഃഖ വാടിയിൽ
തളർന്നു വാടിടാതിരിയ്ക്കണം
നിശ്ചയിക്കണം കൊറോണയേ
തുരത്തിടാൻ
ഞാനും നീയും മെന്നതല്ല
നമ്മളായി നിൽക്കണം
അകലെയെങ്കിലും
നാമരുകിലായി ചേരണം
അഹന്തതൻ പേരിലെത്ര
നീതികേടുകൾ ചെയ്യ്തു നാം
സ്വാർത്ഥമേറിയെത്ര
ജീവനുകൾ ചുട്ടെരിച്ചു നാം
പഠിച്ചിടാം പാഠങ്ങൾ
നൻമതൻ വെളിച്ചമായ്
നല്ല നാളെകൾ തൻ
പൊൻപുലരി വിടർത്തിടാൻ

ദേവ്‍ന‍ന്ദ് റോഷിത്ത്
7 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത