ഉള്ളടക്കത്തിലേക്ക് പോവുക

ബി.ഇ.എം.എൽ.പി.എസ്. പനയൂർ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

(ചരിത്രം പേജിൽ നിന്ന് തുടർച്ച)

അന്ന് കാലത്ത് പനയൂർ ദേശം മുഴുവൻ കാർഷികമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമായിരുന്നു. വികസനങ്ങൾ കുറവായിരുന്ന ആ സമയത്ത് മിഷിണറിപ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്ന സായിപ്പുമാരാണ് ഒരു പള്ളിക്കൂടം പനയൂർ ദേശത്ത് ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെയും ഗ്രാമത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുവാനും പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വാതായനങ്ങൾ തുറന്ന് ഗ്രാമത്തിന് പുതിയൊരു മുഖം തുറക്കുവാനും പനയൂർ, ബി. ഇ. എം. എൽ. പി. സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.